ലൈസൻസില്ലാ​തെ വാഹനമോടിക്കൽ: വിദ്യാർഥികളുടെ പേരിൽ നടപടിക്കൊരുങ്ങി പൊലീസ്​

കോയമ്പത്തൂർ: ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനമോടിക്കുന്ന വിദ്യാർഥികളുടെ പേരിൽ നടപടിയെടുക്കുമെന്ന് സിറ്റി ട്രാഫിക് ഡെപ്യൂട്ടി കമീഷണർ സുജിത്കുമാർ. പ്രായപൂർത്തിയാവാത്ത വിദ്യാർഥികളിൽ പലരും ഹെൽമറ്റും ധരിക്കുന്നില്ലെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സ്കൂൾ പരിസരത്ത് പരിശോധന നടത്താനാണ് തീരുമാനം. ഇതിന് പുറമെ ഗതാഗതനിയമം സംബന്ധിച്ച ബോധവത്കരണം, വാഹനമോടിക്കുേമ്പാൾ പാലിക്കേണ്ട നിയമങ്ങൾ, ലൈസൻസില്ലാതെ വാഹനമോടിച്ചാലുണ്ടാവുന്ന പ്രത്യാഘാതങ്ങൾ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി സ്കൂളുകളിൽ ക്ലാസുകൾ നടത്തും. വിദ്യാലയ പരിസരത്ത് അമിതവേഗത തടയുന്നതിനുള്ള സംവിധാനമേർപ്പെടുത്തും. കോളജുകളുടെ പരിസരത്താണ് കൂടുതൽ ഇരുചക്ര വാഹനാപകടങ്ങൾ ഉണ്ടാവുന്നതെന്നും അദ്ദേഹം അറിയിച്ചു. കമൽഹാസൻ മാർച്ച് പത്തിന് കോയമ്പത്തൂരിൽ കോയമ്പത്തൂർ: മക്കൾ നീതിമയ്യം പ്രസിഡൻറ് കമൽഹാസൻ മാർച്ച് പത്തിന് കോയമ്പത്തൂരിലെത്തും. പുതിയ രാഷ്ട്രീയകക്ഷി രൂപവത്കരിച്ചതിനുശേഷം ആദ്യമായാണ് കമൽഹാസൻ കോയമ്പത്തൂരിലെത്തുന്നത്. വിമാനത്താവളത്തിൽ വൻ സ്വീകരണം നൽകാനാണ് പ്രവർത്തകരുടെ തീരുമാനം. തുടർന്ന് പാർട്ടി പതാക ഉയർത്തൽ ചടങ്ങിൽ പെങ്കടുത്തതിനുശേഷം കമൽഹാസൻ പ്രവർത്തകരെ അഭിസംബോധന ചെയ്യും. അവിനാശിയിൽ നടക്കുന്ന ചടങ്ങിലും കമൽഹാസൻ പെങ്കടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.