മതേതരത്വവും മാനവികതയുമാണ് നാടകപ്രസ്ഥാനം പകര്‍ന്നുനല്‍കിയത് -ആലങ്കോട് ലീലാകൃഷ്ണന്‍

നിലമ്പൂര്‍: മലബാറി‍​െൻറ നവോത്ഥാനത്തിന് വഴിയൊരുക്കിയത് ഇ.കെ. അയമുവി‍​െൻറ 'ജ്ജ് നെല്ലാരു മന്‌സനാകാന്‍ നോക്ക്' എന്ന നാടകമാണെന്ന് കവി ആലങ്കോട് ലീലാകൃഷ്ണൻ. വി.ടി. ഭട്ടതിരിപ്പാടി‍​െൻറ 'അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്' എന്ന നാടകം നമ്പൂതിരിയെ മനുഷ്യരാക്കിയപ്പോള്‍ മലബാറില്‍ സാമൂഹിക പരിഷ്‌ക്കരണത്തിന് വഴിയൊരുക്കിയ നാടകമായിരുന്നിതെന്നും അദ്ദേഹം പറഞ്ഞു. മതേതരത്വവും മാനവികതയുമാണ് നാടകപ്രസ്ഥാനം പകര്‍ന്നുനല്‍കിയതെന്നും ആലങ്കോട് പറഞ്ഞു. എസ്.എ. ജമീൽ, ഇ.കെ. അയമു, കെ.ജി. ഉണ്ണീന്‍ എന്നിവരുടെ സ്മൃതിസദസ്സ് നിലമ്പൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടകരചയിതാവ് ഇ.കെ. അയമുവി‍​െൻറയും ഗാനരചയിതാവ് കെ.ജി. ഉണ്ണീ‍​െൻറയും 50ാം ചരമവാര്‍ഷിക ഭാഗമായി പ്രഖ്യാപിച്ച ഇ.കെ. അയമു പുരസ്‌കാരം കഥാകൃത്ത് യു.എ. ഖാദറിന് അദ്ദേഹം സമ്മാനിച്ചു. 25,000 രൂപവും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ആലങ്കോട് ലീലാകൃഷ്ണന്‍, പി. സുരേന്ദ്രന്‍, വി.ആർ. സുധീഷ് എന്നിവരടങ്ങുന്ന ജൂറിയാണ് യു.എ. ഖാദറിനെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. ആര്യാടന്‍ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. നിലമ്പൂര്‍ ആയിഷ, ഫൈസല്‍ എളേറ്റിൽ, ബഷീര്‍ ചുങ്കത്തറ, നഗരസഭ സ്റ്റാൻറിങ് കമ്മിറ്റി ചെയര്‍മാന്മാരായ എ. ഗോപിനാഥ്, പാലോളി മെഹബൂബ്, കൗൺസിലര്‍ മുജീബ് ദേവശേരി, അഡ്വ. ബാബു മോഹനക്കുറുപ്പ്, കെ. മുഹമ്മദ്കുട്ടി, പി.കെ. മുഹമ്മദ്, കെ.ടി. അബു, ഇ.കെ. ബഷീർ, ഇ.കെ. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. പഴയകാല നാടക പ്രവര്‍ത്തകരെയും എസ്.എ. ജമീല്‍, ഇ.കെ. അയമു, കെ.ജി. ഉണ്ണീന്‍ എന്നിവരുടെ കുടുംബാംഗങ്ങളെയും ആദരിച്ചു. തുടർന്ന് എസ്.എ. ജമീലി‍​െൻറ കത്തുപാട്ടുകളും കെ.ജി. ഉണ്ണീ‍​െൻറ നാടകഗാനങ്ങളും കോര്‍ത്തിണക്കി എടപ്പാള്‍ വിശ്വനും രഹ്‌നയും ചേർന്നവതരിപ്പിച്ച ഗാനസദസ്സും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.