തിരുവളയനാട് ഭഗവതി ക്ഷേത്രം പാട്ടുതാലപ്പൊലി 10 മുതൽ

കൊപ്പം: എറയൂർ തിരുവളയനാട് ഭഗവതി ക്ഷേത്രത്തിലെ പാട്ടുതാലപ്പൊലി മാർച്ച് 10 മുതൽ 18 വരെ ആഘോഷിക്കും. 10ന് രാവിലെ ക്ഷേത്രത്തിലെ ഉപദേവൻമാരായ അയ്യപ്പനും ഗണപതിക്കും ഗോളക സമർപ്പണം നടക്കും. വൈകീട്ട് ഉത്സവാഘോഷ പരിപാടികളുടെ ഉദ്ഘാടനവും പുതുതായി നിർമിച്ച ഊട്ടുപുരയുടെ സമർപ്പണവും കഥകളി സംഗീതജ്ഞൻ പാലനാട് ദിവാകരൻ നിർവഹിക്കും. തന്ത്രി ഈയ്ക്കാട്ട് നാരായണൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും. തുടർന്ന്, എറയൂർ ദേശപ്പാട്ട് അരങ്ങേറും. മാർച്ച് 11ന് പറമ്പനൂർ ദേശപ്പാട്ട് നടക്കും. 12ന് മറയങ്ങാട് ദേശപ്പാട്ടി​െൻറ ഭാഗമായി കലാമണ്ഡലം ജിനേഷി​െൻറ ഓട്ടന്തുള്ളൽ, 13ന് വെട്ടിക്കാട് ദേശപ്പാട്ട്, 14ന് വേട്ടേക്കരൻ പാട്ടി​െൻറ ഭാഗമായി രാവിലെ മാതൃസമിതിയുടെ നേതൃത്വത്തിൽ നാരായണീയ പാരായണം, വൈകീട്ട് ഏഴിന് പ്രഫ. ടി.ജി. വിജയകുമാറി​െൻറ ഭക്തിപ്രഭാഷണം, മാർച്ച് 15ന് നെടുമ്പ്രക്കാട് ദേശപ്പാട്ട്, 16ന് ആമയൂർ ദേശപ്പാട്ട് എന്നിവ നടക്കും. 18ന് താലപ്പൊലി ആഘോഷിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.