പട്ടാമ്പി: കുമ്പിടി, മുളയങ്കാവ്, ഞാങ്ങാട്ടിരി എന്നിവിടങ്ങളിൽ പുരയിടത്തിൽ നിന്ന് മൂർഖൻ പാമ്പുകളെ പിടികൂടി. പാമ്പു വിദഗ്ധൻ കൈപ്പുറം അബ്ബാസാണ് ഒരേ ദിവസം മൂന്നിടത്തുനിന്ന് പാമ്പുകളെ പിടികൂടിയത്. ചൊവ്വാഴ്ച രാവിലെ കുമ്പിടി കുന്നത്ത് വളപ്പിൽ കോയയുടെ വീട്ടു കിണറ്റിൽനിന്നാണ് രണ്ട് മീറ്റർ നീളമുള്ള മൂർഖൻ പാമ്പിനെ പിടികൂടിയത്. പിന്നീട് മുളയങ്കാവിലെ വീടിനുള്ളിൽനിന്നും ഞാങ്ങാട്ടിരിയിലെ വീടിെൻറ കുളിമുറിയിൽനിന്നും മൂർഖൻ പാമ്പിനെ പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.