പട്ടാമ്പി: സൂക്ഷിക്കുക, ഇത് പാമ്പുകളുടെ വിഹാര കാലം. ചൂട് കൂടിയതോടെ മാളങ്ങൾ വിട്ട് പാമ്പുകൾ ജനവാസ കേന്ദ്രങ്ങളിലെത്തുമെന്ന് സർപ്പ വിദഗ്ധരുടെ മുന്നറിയിപ്പ്. വേനൽക്കാലമായതോടെ പാമ്പു പിടുത്തമേറിയെന്നും എല്ലായിടത്തും ഓടിയെത്താനാവുന്നില്ലെന്നുമാണ് ഈ രംഗത്ത് കാലങ്ങളായി സുപരിചിതനായ കൈപ്പുറം അബ്ബാസ് പറയുന്നത്. വേനൽക്കാലത്ത് സർപ്പങ്ങളിൽ നിന്ന് സ്വയം സുരക്ഷിതരാവാൻ ചില നിർദേശങ്ങൾ അബ്ബാസ് നൽകുന്നുണ്ട്. ഇരുട്ടുന്നതിനു മുമ്പ് വീടിെൻറ അകവും പുറവും നന്നായി വീക്ഷിക്കുക, വാതിലുകളും ജനലുകളും സുരക്ഷിതമായി അടച്ചിടുക, രാത്രി പുറത്ത് ഇറങ്ങുമ്പോൾ ലൈറ്റ് ഇടുക, കൈയിൽ ടോർച്ച് കരുതുക, പതുങ്ങി പതുങ്ങി നടക്കാതിരിക്കുക, നിർത്തിയിട്ട വാഹനങ്ങളിൽ കയറും മുമ്പ് അകം നന്നായി പരിശോധിക്കുക, കുറ്റിക്കാടുകളിലും പുല്ലുകൾ വളർന്നു നിൽക്കുന്നയിടങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാതിരിക്കുക, ഹെൽമറ്റ്, ഷൂസ് ജാക്കറ്റ് ഇവകൾ നന്നായി പരിശോധിച്ച ശേഷം ധരിക്കുക. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഏറെ അപകടം ഒഴിവാക്കാമെന്നാണ് അബ്ബാസിെൻറ പക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.