'തിരൂരിനെ സംഘർഷ ഭൂമിയാക്കാനുള്ള ശ്രമം ചെറുക്കും'

തിരൂർ: അക്രമം അഴിച്ചുവിട്ട് തിരൂരിനെ സംഘർഷ ഭൂമിയാക്കാനുള്ള സംഘ്പരിവാർ ശ്രമം ചെറുത്തുതോൽപ്പിക്കുമെന്ന് എസ്.ഡി.പി.ഐ തിരൂർ മണ്ഡലം കമ്മിറ്റി പ്രസ്താവിച്ചു. വിജയാഹ്ലാദത്തി‍​െൻറ മറവിൽ രണ്ടാം തവണയാണ് കച്ചവട സ്ഥാപനങ്ങൾ അക്രമിക്കുന്നത്. പൊലീസ് ആവശ്യമായ മുൻകരുതൽ എടുക്കാത്തതാണ് അക്രമം തുടരുന്നതിന് കാരണമാകുന്നത്. കുറ്റക്കാരെ കണ്ടെത്തി ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കും. കഴിഞ്ഞദിവസം അക്രമമുണ്ടായ സബ്ക്ക ഹോട്ടൽ എസ്.ഡി.പി.ഐ, പോപുലർ ഫ്രണ്ട് നേതാക്കൾ സന്ദർശിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് നഗരത്തിൽ പ്രകടനം നടത്തി. എസ്.ഡി.പി.ഐ ജില്ല സെക്രട്ടറി എ.കെ. അബ്ദുൽ മജീദ് സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.