തിരുവേഗപ്പുറ: വിവിധ മേഖലകളിൽ സ്തുത്യർഹമായ നേട്ടങ്ങൾ കൈവരിച്ച വ്യക്തിത്വങ്ങളെ വെസ്റ്റ് കൈപ്പുറം എക്കോ സാംസ്കാരിക കേന്ദ്രത്തിൽ ആദരിക്കും. മികച്ച പഞ്ചായത്ത് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പി.കെ. ഖാലിദ്, മാനുഷിക മൂല്യങ്ങൾ പരിപോഷിപ്പിക്കുന്ന പ്രവർത്തനത്തിൽ സ്വയം സമർപ്പിക്കപ്പെട്ട പി. കൃഷ്ണൻ (അഭയം), കൊച്ചു പരിസ്ഥിതി പ്രവർത്തക നൈന ഫെബിൻ, അക്കാദമിക മികവിൽ നാടിന് കരുത്തേകിയ എ. അക്ഷയ്, വി. നജ്മ എന്നിവരെയാണ് മാർച്ച് 10ന് വൈകീട്ട് 4.30ന് എക്കോ ഗ്രൗണ്ടിൽ അനുമോദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.