പട്ടികജാതി വിദ്യാർഥികളുടെ പഠനമുറി: അർഹതയുള്ളവർ പുറത്തെന്ന്

പട്ടാമ്പി: പഞ്ചായത്തുകൾ പഠനമുറിയുടെ പട്ടികയിൽ അർഹതയുള്ള പട്ടികജാതി കുട്ടികളെ ഉൾപ്പെടുത്തുന്നില്ലെന്ന് പരാതി. വാർഡ് മെംബർമാർ നൽകിയ പേരുകൾ മാത്രം ഉൾപ്പെടുത്തുകയും അർഹതയുള്ളവരെ ഒഴിവാക്കി ബ്ലോക്ക് പട്ടികജാതി വികസന ഓഫിസിൽ പട്ടിക നൽകിയിരിക്കുന്നുവെന്നാണാക്ഷേപം. ഗ്രാമസഭയിൽനിന്ന് െതരഞ്ഞെടുത്ത പട്ടികയാണ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഗ്രാമപഞ്ചായത്തുകൾ ഇത്തരത്തിൽ ഗുണഭോക്താക്കളുടെ പട്ടിക തയാറാക്കി സമർപ്പിക്കുന്നതെന്നും പരാതിയുണ്ട്. എട്ട്, ഒമ്പത്, 10 ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർഥികളെയാണ് ഈ ആനുകൂല്യത്തിനായി െതരഞ്ഞെടുക്കുന്നത്. പട്ടികജാതി വികസന വകുപ്പാണ് പദ്ധതിക്കാവശ്യമായ രണ്ട് ലക്ഷം രൂപ വീതം നൽകുന്നതെങ്കിലും ഇതിനായി ഗുണഭോക്താക്കളെ െതരഞ്ഞെടുക്കുന്നത് ഗ്രാമപഞ്ചായത്തുകളാണെന്നതാണ് പരാതിക്കിടയാക്കുന്നത്. പട്ടികജാതി വിഭാഗക്കാരുടെ ക്ഷേമത്തിനായി എസ്.സി.പി ഫണ്ടിനത്തിൽ പഞ്ചായത്തുകളിൽ കോടിക്കണക്കിന് രൂപയാണ് നിലവിൽ ലഭിക്കുന്നത്. ഈ ഫണ്ടുകൾ ചെലവഴിക്കാതെ ലാപ്സാക്കി കളയുന്ന അവസ്ഥയാണുള്ളത്. പട്ടികജാതി വികസനത്തിനായി വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതികളിൽ ഗുണഭോക്താക്കെള െതരഞ്ഞെടുക്കാൻ പഞ്ചായത്തുകളെ ഏൽപിക്കുന്ന നടപടിയും പഠനമുറിയുടെ ഗുണഭോക്താക്കളെ രാഷ്ട്രീയ പ്രേരിതമായി തെരഞ്ഞെടുക്കുന്ന രീതിയും അവസാനിപ്പിക്കണമെന്ന് കേരള ദലിത് ഫോറം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് ചോലയിൽ വേലായുധൻ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.