സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും

അലനല്ലൂർ: എടത്തനാട്ടുകര യതീംഖാന ടി.എ.എം.യു.പി സ്കൂൾ 76ാം വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. ഗിരിജ അധ്യക്ഷത വഹിച്ചു. മാനേജിങ് കമ്മിറ്റി പ്രസിഡൻറ് പി.എം.എ. സലാം ഹാജി പതാക ഉയർത്തി. ജില്ല പഞ്ചായത്ത് അംഗം എം. ജിനേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി. റഫീക്ക, ഗ്രാമപഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉമർ ഖത്താബ്, സീനിയർ അസിസ്റ്റൻറ് ടി.കെ. അബൂബക്കർ, പി. അബൂബക്കർ മാസ്റ്റർ, പഞ്ചായത്ത് അംഗങ്ങളായ ടി. അഫ്സറ, കെ.ടി. അബ്ദുൽ നാസർ, കെ.പി. യഹിയ, എം. രാജൻ, എൻ. രാജൻ, പി.കെ. നൗഷാദ്, എം.കെ. യാക്കൂബ്, കെ. ദേവകി ടീച്ചർ, വി. ഗോമതി ടീച്ചർ, കെ. മുഹമ്മദ് മാസ്റ്റർ, ബുഷറ ടീച്ചർ, ഖദീജ ടീച്ചർ, രാംകുമാർ, പി. ഹംസ, ടി.പി. സഷീർ എന്നിവർ സംസാരിച്ചു. വിരമിക്കുന്ന കെ.പി. ഉമ്മർ മാസ്റ്റർ, കെ.ജി. രാജേന്ദ്രൻ മാസ്റ്റർ, ടി.കെ. ഖദീജ ടീച്ചർ എന്നിവർ മറുപടി പ്രസംഗം നടത്തി. വിവിധ മത്സരങ്ങളിൽ മികവു പുലർത്തിയവർക്ക് സമ്മാനം വിതരണം ചെയ്തു. തുടർന്ന് വിദ്യാർഥികളുടെയും പൂർവ വിദ്യാർഥികളുടെയും കലാപരിപാടികൾ അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.