തുപ്പനാട് പുഴയിൽ ജലവിതാനം താഴുന്നു; കുടിവെള്ള വിതരണം പ്രതിസന്ധിയിൽ

കല്ലടിക്കോട്: വേനൽ ആരംഭത്തിൽ തന്നെ അത്യുഷ്ണം പിടിമുറുക്കിയതോടെ കരിമ്പ ഗ്രാമപഞ്ചായത്തിലെ ഏക നദിയായ തുപ്പനാട് പുഴയിൽ ജലവിതാനം താഴ്ന്നത് കാരണം കരിമ്പ കുടിവെള്ള പദ്ധതിയുടെ പമ്പിങ് പ്രതിസന്ധിയിൽ. കുടിവെള്ള പദ്ധതിക്ക് ജലം പമ്പ് ചെയ്തെടുക്കുന്നതിനായി സ്ഥാപിച്ച പമ്പിങ് സ്റ്റേഷനടുത്ത് സ്ഥിതി ചെയ്യുന്ന പുഴയിലെ തന്നെ കിണറുകളിൽ ജലനിരപ്പ് താഴ്ന്നു തുടങ്ങിയതാണ് പ്രതിസന്ധിക്ക് വഴിയൊരുക്കിയത്. വേനൽ തുടങ്ങുനതിന് മുൻപ് തന്നെ പുഴയിൽ മണൽചാക്ക് വിരിച്ച് തടയണ നിർമിച്ചെങ്കിലും പുഴയിലെ ജലസമൃദ്ധി കുറഞ്ഞ് വരുന്നതാണ് ആശങ്കക്ക് കാരണം. സാധാരണ ഗതിയിൽ ഏപ്രിൽ അവസാന വാരത്തിൽ കടുത്ത വേനലിൽ പുഴയിൽ ജലലഭ്യത കുറയാറുണ്ടെങ്കിലും പമ്പിങ് മുടങ്ങാറില്ല. അതേസമയം, വെള്ളം പമ്പ് ചെയ്തെടുക്കുന്നതിന് പുതിയ ചിറകെട്ടിയും പുഴയിൽ കുഴിയെടുത്തും അധികൃതർ പ്രതിസന്ധി അതിജീവിക്കുവാൻ ശ്രമം തുടങ്ങി. കാൽ നൂറ്റാണ്ട് കാലം പഴക്കമുള്ള കുടിവെള്ളപദ്ധതിയെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടിയെങ്കിലും മേജർ കുടിവെള്ള പദ്ധതി സ്വപ്നമായി ശേഷിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.