മലപ്പുറം: കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഒരു എ.സി ലോഫ്ലോർ ബസ് കൂടി കട്ടപ്പുറത്തേക്ക്. പാലക്കാട്-കോഴിക്കോട് റൂട്ടിൽ സർവിസ് നടത്തിയിരുന്ന മൂന്ന് ബസുകൾ ഇപ്പോൾ ഓടുന്നില്ല. നെടുമ്പാശ്ശേരിയിലേക്കുള്ള നാല് സർവിസുകളും മുടങ്ങാതെ അയച്ചുകൊണ്ടിരിക്കുകയാണ് ബുധനാഴ്ച സൂപ്പർഫാസ്റ്റ് ഉപയോഗിക്കേണ്ടിവന്നത്. രാവിലെ 7.30ന് വിമാനത്താവളത്തിലേക്ക് പോവുന്ന എ.സി ലോഫ്ലോർ ബസ് കേടായതാണ് കാരണം. എ.സി ബസിന് മുൻകൂട്ടി പണമടച്ച് റിസർവ് ചെയ്ത യാത്രക്കാർ പകുതി നിരക്കുള്ള സൂപ്പർ ഫാസ്റ്റിലാണ് സഞ്ചരിച്ചത്. ഇത് പ്രതിഷേധത്തിനിടയാക്കി. കെ.യു.ആർ.ടി.സി എട്ട് എ.സി ബസുകളാണ് മലപ്പുറത്തേക്ക് നൽകിയിരുന്നത്. പാലക്കാട്-കോഴിക്കോട് റൂട്ടിൽ മൂന്നും നെടുമ്പാശ്ശേരിയിലേക്കും നാലും വണ്ടികൾ അയച്ചിരുന്നു. പിന്നീട് വിവിധ തകരാറുകൾ കാരണം പാലക്കാട്-കോഴിക്കോട് ബസുകൾ കട്ടപ്പുറത്തായി. ഇവയുടെ റിപ്പയറിങ് അനന്തമായി നീളുന്നതിനിടെയാണ് നെടുമ്പാശ്ശേരി ബസും കേടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.