പരാതിക്കെട്ടഴിച്ച്​ കാടി​െൻറ മക്കൾ; ഒരുമാസത്തിനകം നടപടിയെന്ന്​ കലക്​ടർ

മലപ്പുറം: ചൂഷണവും ൈകയേറ്റവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും അടക്കം പരാതികൾക്ക് പരിഹാരം തേടി ആദിവാസികൾ കലക്ടറേറ്റ് ഉപരോധിച്ചു. പൊലീസ്, വനം, റവന്യൂ, പട്ടികവർഗ വികസന വകുപ്പുകളുടെ അവഗണനക്കെതിരെ ആദിവാസി െഡവലപ്മ​െൻറ് ഫെഡറേഷൻ (എ.ഡി.എഫ്) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. ബുധനാഴ്ച രാവിലെ 10.30ന് തുടങ്ങിയ ഉപരോധം രണ്ട് മണിക്കൂർ നീണ്ടു. സമരം അവസാനിപ്പിക്കണമെന്ന് മലപ്പുറം സി.െഎ എ. പ്രേംജിത്ത് ആവശ്യപ്പെെട്ടങ്കിലും കലക്ടർ സ്ഥലത്തെത്തി തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ പിരിഞ്ഞുപോകുകയുള്ളൂവെന്ന് സമരക്കാർ നിലപാട് കടുപ്പിച്ചു. പ്രതിനിധികളുമായി ചർച്ച നടത്താൻ കലക്ടർ തയാറാണെന്നറിയിച്ചിട്ടും സമരക്കാർ വഴങ്ങിയില്ല. പലവട്ടം പരാതി നൽകിയതാണെന്നും ഇനി പരാതി കേൾക്കാൻ കലക്ടർ നേരിട്ട് എത്തണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഒടുവിൽ എ.ഡി.എം ടി. വിജയൻ എത്തി അനുനയിപ്പിച്ചേതാടെയാണ് കലക്ടറുമായി ചർച്ച നടത്താൻ തയാറായത്. പരാതികേട്ട കലക്ടർ അമിത് മീണ എല്ലാ പ്രശ്നങ്ങളിലും ഒരുമാസത്തിനകം നടപടിയെടുക്കുമെന്ന് ഉറപ്പുനൽകി. കലക്ടർ അടിയന്തരമായി അംഗീകരിക്കേണ്ട 11 ആവശ്യങ്ങളടങ്ങിയ നിവേദനവും സമരക്കാർ കൈമാറി. മനുഷ്യാവകാശ പ്രവർത്തകൻ പി.എ. പൗരൻ ഉദ്ഘാടനം ചെയ്തു. കെ. ബാബു അധ്യക്ഷത വഹിച്ചു. വിനോദ് മുണ്ടാന്തോട്, രജീഷ് കോരങ്ങോടൻ, സുരേഷ് എന്നിവർ സംസാരിച്ചു. കലക്ടറുടെ ഉറപ്പ് പടിഞ്ഞാറെ ചാത്തല്ലൂരിലെ ആദിവാസികളുടെ ഭൂമി ഒരു മാസത്തിനകം അളന്ന് വേർതിരിക്കുമെന്നും കൈയേറ്റമുണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടിയെടുക്കുമെന്നും ജില്ല കലക്ടർ അമിത് മീണ. ഒാടക്കയം കൂട്ടപറമ്പ് ഇൗന്തുംപാലി കോളനിക്ക് ഭീഷണിയായ ക്വാറിയെ കുറിച്ചും ചോലാർമല, മാടം, കുരീരി, നെല്ലിയായി കോളനികൾക്ക് സമീപമുള്ള ക്വാറിയെപറ്റിയും അന്വേഷിക്കും. കോളനികളിലെ കുടിവെള്ളത്തിൽ പുറത്തുനിന്ന് എത്തുന്നവർ മാലിന്യം തള്ളുന്നതിനെതിരെ നടപടിയെടുക്കും. പാർപ്പിട, ഗതാഗത സൗകര്യം ഉറപ്പാക്കും. എസ്.ടി പ്രമോട്ടർമാരുടെ എണ്ണം വർധിപ്പിക്കാൻ സർക്കാറിനോട് ആവശ്യെപ്പട്ടിട്ടുണ്ടെന്ന് കലക്ടർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.