പാചക തൊഴിലാളികള്‍ക്ക് ന്യായമായ വേതനം ഉറപ്പാക്കണം ^പാചക തൊഴിലാളി ഫെഡറേഷന്‍

പാചക തൊഴിലാളികള്‍ക്ക് ന്യായമായ വേതനം ഉറപ്പാക്കണം -പാചക തൊഴിലാളി ഫെഡറേഷന്‍ നിലമ്പൂര്‍: പാചക തൊഴിലാളികള്‍ക്ക് ന്യായമായ വേതനവും ആനുകൂല്യങ്ങളും ഉറപ്പാക്കണമെന്ന് പാചക തൊഴിലാളി ഫെഡറേഷന്‍ (കെ.എസ്‌.കെ.ഡബ്ല്യു.എഫ്) ജില്ല സമ്മേളനം ആവശ്യപ്പെട്ടു. മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അബ്ദുൽ വഹാബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അമീര്‍ കണ്ണാടിപ്പറമ്പ് മുഖ്യപ്രഭാഷണം നടത്തി. നിലമ്പൂര്‍ നഗരസഭ അധ്യക്ഷ പത്മിനി ഗോപിനാഥ്, സംസ്ഥാന വര്‍ക്കിങ് പ്രസിഡൻറ് ഹനീഫ മഞ്ചേരി, സലാം മഞ്ചേരി, ഉസ്മാന്‍ കൊപ്പം, അമന്‍ റൈസ്, രാമചന്ദ്രന്‍ നിലമ്പൂര്‍, മുഹമ്മദ്കുഞ്ഞി പയ്യൂര്‍, ബാബുജി എറണാകുളം എന്നിവര്‍ സംസാരിച്ചു. വൈകീട്ട് നടന്ന പൊതുസമ്മേളനം ടി.കെ. ഹംസ ഉദ്ഘാടനം ചെയ്തു. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. വഹാബ് തിരൂരങ്ങാടി, കെ.ടി. കുഞ്ഞാന്‍, പി.എം. ബഷീർ എന്നിവര്‍ സംസാരിച്ചു. ചന്തക്കുന്നില്‍നിന്ന് നിലമ്പൂരിലേക്ക് പ്രകടനവും നടത്തി. ഭാരവാഹികൾ: ഉമ്മര്‍ വേങ്ങര (പ്രസി.), ഹനീഫ മഞ്ചേരി (സെക്ര.), സക്കീര്‍ ഹുസൈന്‍ കാവൂര്‍ (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.