പാലക്കാട്: തമിഴ്നാട്ടിലെ സേലത്തുനിന്ന് വിതരണത്തിന് കൊണ്ടുന്ന 1.12 കോടി രൂപയുടെ ഹവാല പണവുമായി മണ്ണാർക്കാട് സ്വദേശി പിടിയിൽ. കൊടക്കാട് പത്തരി വീട്ടിൽ അബ്ദുൽ റസാഖ് (33) ആണ് പിടിയിലായത്. പണം കടത്താൻ ശ്രമിച്ച കാറും കസ്റ്റഡിയിലെടുത്തു. ജില്ല പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ജില്ല ക്രൈം സ്ക്വാഡും മലമ്പുഴ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ വ്യാഴാഴ്ച പുലർച്ച നാലിന് മലമ്പുഴ-കഞ്ചിക്കോട് റൂട്ടിൽ പന്നിമട നിന്നാണ് ഇയാൾ പിടിയിലായത്. കാറിെൻറ സീറ്റിനടിയിലും ഡിക്കിയുടെ ഡോർ പാഡിലുമായി നിർമിച്ച രഹസ്യ അറകളിലാണ് 2000ത്തിെൻറയും 500െൻറയും നോട്ടുകൾ സൂക്ഷിച്ചിരുന്നത്. പണത്തിെൻറ ഉറവിടം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കള്ളനോട്ടുകൾ ഉണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. പ്രതിയേയും പണവും വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കി. രണ്ടാഴ്ച മുമ്പ് രണ്ട് കോടി ഹവാല പണവുമായി പെരിന്തൽമണ്ണ സ്വദേശിയെ പട്ടാമ്പിയിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. പാലക്കാട് ഡിവൈ.എസ്.പി ജി.ഡി. വിജയകുമാർ, ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ്.ഐ എസ്. ജലീൽ, ടി.ആർ. സുനിൽകുമാർ, ടി.ജെ. ബ്രിജിത്ത്, കെ. അഹമ്മദ് കബീർ, യു. സൂരജ് ബാബു, ആർ. വിനീഷ്, ആർ. രാജീദ്, കെ. ദിലീപ്, ഷമീർ, മലമ്പുഴ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.എൻ. നീരജ് ബാബു, സിവിൽ പൊലീസ് ഓഫിസർമാരായ ജി. സാജൻ, ഡ്രൈവർ സതീഷ്, ഹോം ഗാർഡ് സുനിൽ കുമാർ എന്നിവരടങ്ങിയ സംഘമാണ് പണം പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.