നിലമ്പൂർ: കോഴിക്കോട് വനം ഫ്ലയിങ് സ്ക്വാഡ് ഡി.എഫ്.ഒ പി. ധനേഷ്കുമാറിെൻറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ രണ്ട് കോടിയോളം രൂപയുടെ ചന്ദനം പിടികൂടി. വള്ളുവമ്പ്രം പൂല്ലാരയിലെ പുന്നക്കോട് നജ്മുദ്ദീൻ കുരിക്കളുടെയും (38) സഹോദരൻ സലാമിെൻറയും വീടുകളിൽ നിന്നാണ് പ്ലാസ്റ്റിക് ചാക്കുകളിൽ സൂക്ഷിച്ച ചന്ദനം കണ്ടെടുത്തത്. വീടുകളോട് ചേർന്നുള്ള ഷെഡുകളിലാണ് രണ്ടായിരത്തോളം കിലോ ചന്ദന മുട്ടികളും ചീളുകളും ഒളിപ്പിച്ചിരുന്നത്. കോഴിക്കോട് ഫ്ലയിങ് സ്ക്വാഡ് ഡി.എഫ്.ഒക്ക് ലഭിച്ച രഹസ‍്യവിവരത്തെ തുടർന്ന് വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് പരിശോധന നടന്നത്. ഈ സമയം നജ്മുദ്ദീൻ വീട്ടിലുണ്ടായിരുന്നില്ല. സഹോദരൻ സലാം വിദേശത്താണ്. നജ്മുദ്ദീനെ പ്രതിചേർത്ത് വനം വകുപ്പ് കേസെടുത്തു. അന്വേഷണത്തിൽ പങ്ക് വ‍്യക്തമായാൽ സലാമിെൻറ ഭാര‍്യയേയും പ്രതിചേർക്കും. ഒളിവിൽ പോയ പ്രതിക്കുവേണ്ടി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. തടികൾക്ക് രണ്ട് മീറ്ററോളം നീളവും 70 സെ.മീറ്ററോളം വണ്ണവുമുണ്ട്. പഴയതും പുതിയതുമായ തടികളും ചീളുകളും എവിടെ നിന്നാണ് മുറിച്ചെടുത്തതെന്നത് പ്രതിയെ കിട്ടിയാലേ അറിയൂ. ചന്ദനത്തിെൻറ ഗന്ധം പുറത്ത് വരാതിരിക്കാൻ രാസവസ്തു ചേർത്തതായി സൂചനയുണ്ട്. പിടിച്ചെടുത്തവ എടവണ്ണ റേഞ്ച് എടക്കോട് ഫോറസ്റ്റ് സ്റ്റേഷന് കൈമാറും. ഡി.എഫ്.ഒയെ കൂടാതെ നിലമ്പൂർ റേഞ്ച് ഓഫിസർ സി. രവീന്ദ്രനാഥ്, ഫ്ലയിങ് സ്ക്വാഡ് സെക്ഷൻ ഫോറസ്റ്റ് ഓഫിസർ വി. രാജേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ എ.കെ. വിനോദ്, സി. ദിജിൽ, എ.എൻ. രതീഷ്, എം. അനൂപ് കുമാർ, ഡ്രൈവർ വിശ്വനാഥൻ, റാപ്പിഡ് റെസ്പോൺസ് ടീം അംഗങ്ങളായ രാജീവ് ചാപ്പത്ത്, വിപിൻ തുടങ്ങിയവരും റെയ്ഡിൽ പങ്കെടുത്തു. ജില്ലയിലെ ഏറ്റവും വലിയ ചന്ദനവേട്ടയാണിതെന്ന് ഡി.എഫ്.ഒ പറഞ്ഞു. പുല്ലാര കേന്ദ്രീകരിച്ച് ചന്ദനം മാഫിയ സജീവമാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ലക്ഷങ്ങളുടെ ചന്ദന വേട്ടയാണ് ഇവിടെ നടന്നിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.