bit

പുസ്തകപ്രദർശനം ആരംഭിച്ചു മേലാറ്റൂർ: വായന വാരാചരണ ഭാഗമായി മേലാറ്റൂർ ദേശീയ ഗ്രന്ഥാലയത്തിൽ പുതിയ പുസ്തകങ്ങളുടെ പ്രദർശനം ആരംഭിച്ചു. ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന വായന മത്സരങ്ങളുടെ പുസ്തകങ്ങളും പ്രദർശനത്തിനുണ്ട്. ബാലസാഹിത്യകാരൻ ഗിഫു മേലാറ്റൂരി​െൻറ എൺപതോളം വരുന്ന ഗ്രന്ഥങ്ങൾ പ്രദർശനത്തിലുണ്ട്. പ്രഫ. ടി.പി. അബൂബക്കർ പ്രദർശനം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പി. ശങ്കരൻ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി. കമ്മിറ്റി അംഗം കെ.ടി. ജയകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. പി.പി. ജേക്കബ്ബ്, കെ. ബാബുരാജ് എന്നിവർ സംസാരിച്ചു. രാജൻ കാവിൽ സ്വാഗതവും കെ. രാജേഷ് നന്ദിയും പറഞ്ഞു. പ്രദർശനം ശനിയാഴ്ച സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.