മലപ്പുറം: ഇന്ത്യൻ ഫുട്ബാളിെൻറ വളർച്ചക്ക് ചെറുപ്പത്തിൽതന്നെ കുട്ടികൾക്ക് ശാസ്ത്രീയ പരിശീലനം നൽകാനും മൈതാനങ്ങളുടെ നിലവാരം ഉയർത്താനും ഭരണാധികാരികൾ ശ്രമിക്കണമെന്ന് അന്തർദേശീയ താരം ആഷിഖ് കുരുണിയൻ. ഇത്രയധികം ഫുട്ബാൾ പ്രേമികളും താരങ്ങളുമുള്ള മലപ്പുറം ജില്ലയിൽപോലും ഒരു മുഴുവൻ സമയ അക്കാദമിയില്ലാത്തത് നിരാശയുണ്ടാക്കുന്നതായി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച 'ഇന്ത്യന്‍ ഫുട്‌ബാൾ: പ്രതീക്ഷയും പ്രതിസന്ധിയും' സെമിനാർ ഉദ്ഘടനം ചെയ്യവെ ആഷിഖ് വ്യക്തമാക്കി. സ്പോർട്സ് ക്വിസ് മത്സരത്തിന് എം.എം. ജാഫര്‍ഖാൻ നേതൃത്വം നൽകി. സെമിനാറിൽ യുവജനക്ഷേമ ബോർഡ് അംഗം ശരീഫ് പാലോളി അധ്യക്ഷത വഹിച്ചു. സി.പി. വിജയകൃഷ്ണന്‍, ഡോ. മുഹമ്മദലി മൂന്നിയൂര്‍, സുരേഷ് എടപ്പാള്‍ എന്നിവർ സംസാരിച്ചു. ജില്ല യൂത്ത് കോഓഡിനേറ്റർ കെ.പി. നജ്മുദ്ദീൻ സ്വാഗതവും പ്രോഗ്രാം കോഓഡിനേറ്റർ ഐഷ പിലാക്കടവത്ത് നന്ദിയും പറഞ്ഞു. ക്വിസ് മത്സരത്തിൽ മുഹമ്മദ് സാലിം, തൗഫീഖുൽ അഹമ്മദ്, സി.എ. ഷിബിൽ എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. സംസ്ഥാനതല മത്സരം ജൂലൈ ഒമ്പതിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. mplrs3 യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച 'ഇന്ത്യന്‍ ഫുട്‌ബാൾ: പ്രതീക്ഷയും പ്രതിസന്ധിയും' സെമിനാർ ഉദ്ഘാടനം ചെയ്യാനെത്തിയ അന്തർദേശീയ താരം ആഷിഖ് കുരുണിയൻ സദസ്സിനൊപ്പം സെൽഫിയെടുക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.