പാലക്കാട്: ജില്ലയിലെ പൊതു-സ്വകാര്യ വിപണന കേന്ദ്രങ്ങളും സ്ഥാപനങ്ങളും പ്രയോജനപ്പെടുത്തി കുടുബശ്രീ സംരംഭകരുടെ ഉൽപന്നങ്ങൾ പൊതുജനങ്ങളിലേക്കെത്തിക്കാൻ കുടുംബശ്രീ ജില്ല മിഷൻ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ജില്ലയിലുടനീളം സ്ഥാപിക്കുന്ന നാനോ മാർക്കറ്റ് കൗണ്ടറുകൾക്ക് അനുയോജ്യമായ . ഗുണമേന്മയുള്ള കുടുംബശ്രീ ഉൽപന്നങ്ങൾ പരിചയപ്പെടാനും വാങ്ങാനും കഴിയും വിധത്തിൽ സ്ഥാപിക്കുന്ന വിപണന സംവിധാനമാണ് നാനോ മാർക്കറ്റ്. ലോഗോ ഡിസൈൻ prkudumbashreepkd@gmail.com എന്നതിലേക്കാണ് അയക്കേണ്ടതാണ്. അട്ടപ്പാടിയെ സംസ്ഥാനത്തിനൊപ്പം എത്തിക്കുക ലക്ഷ്യം -മന്ത്രി പാലക്കാട്: സംസ്ഥാനത്തിെൻറ മൊത്തം വികസനത്തിനൊപ്പം അട്ടപ്പാടിയെയും എത്തിക്കുകയാണ് സർക്കാറിെൻറ ലക്ഷ്യമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അട്ടപ്പാടിയിൽ പെരിന്തൽമണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയുമായി ചേർന്ന് സഹകരണ വകുപ്പ് നടപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദേഹം. സംസ്ഥാനത്തെ ജനസംഖ്യയുടെ ഒരുശതമാനം മാത്രമുള്ള ആദിവാസി വിഭാഗത്തെ അവർ ആഗ്രഹിക്കുന്നതലത്തിലേക്ക് ഉയർത്തും. അട്ടപ്പാടിയിൽ ദാരിദ്യ്രവും ചൂഷണവും ശിശുമരണവുമൊക്കെ ഇല്ലാതാവണം. അവർക്ക് വീടുണ്ടാകണം. തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടണം തുടങ്ങി വിവിധ ലക്ഷ്യങ്ങളോടെയാണ് എൽ.ഡി.എഫ് സർക്കാർ പദ്ധതികൾ ആവിഷ്കരിക്കുന്നത്. നവകേരളം കെട്ടിപ്പടുക്കുന്നതിെൻറ ഭാഗമായാണ് നാല് മിഷനുകൾ നടപ്പാക്കുന്നത്. സർക്കാറിെൻറ കണ്ണുകൾ ആദ്യമെത്തുന്നത് താഴേത്തട്ടിലേക്കാണ്. ആദിവാസി ഉന്നമനം സാധ്യമായില്ലെങ്കിൽ കേരള മോഡൽ വികസനം അർഥവത്താകുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക ഉന്നമനവും സുരക്ഷയും പ്രധാനമാണ്. ഇതിന് മുന്നോടിയായാണ പട്ടികവിഭാഗക്കാർക്ക് പൂജാരിയാവാൻ അവസരമൊരുക്കിയത്. 12.50 കോടി രൂപയാണ് ആദിവാസികളുടെ ആരോഗ്യ സുരക്ഷക്കായി സർക്കാർ ഇ.എം.എസ് ആശുപത്രിക്ക് നൽകുന്നത്. ഇതിൽ ഒന്നരക്കോടി രൂപ കൊടുത്തു കഴിഞ്ഞു. മുപ്പത്തി നാലായിരത്തോളം മാത്രം വരുന്ന ആദിവാസി വിഭാഗത്തിന് യഥാർഥ സഹായമെത്തിക്കാൻ ആശുപത്രിക്ക് കഴിയുമെന്നും മന്ത്രി പറഞ്ഞു. അട്ടപ്പാടിയിലെ മൂന്ന് പഞ്ചായത്തുകൾക്കുള്ള മഹിളാമിത്ര വായ്പ വിതരണ പദ്ധതി എം.ബി. രാജേഷ് എം.പി ഉദ്ഘാടനം ചെയ്തു. മൂന്ന് പഞ്ചായത്തുകളെ ദത്തെടുത്തതെങ്കിലും പദ്ധതി നടത്തിപ്പിനായി ഒരുരൂപ പോലും കേന്ദ്രം അനുവദിച്ചിട്ടില്ലെന്നും എം.പി പറഞ്ഞു. പി.കെ. ശശി എം.എൽ.എ ആരോഗ്യ കാർഡ് വിതരണം ചെയ്തു. സഹകരണ സംഘം രജിസ്ട്രാർ ഡോ. ഡി. സജിത് ഒ. ബാബു പദ്ധതി വിശദീകരിച്ചു. എൻ. ഷംസുദ്ദീൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഒറ്റപ്പാലം ആർ.ഡി.ഒ ജെറോമിക് ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഈശ്വരിരേശൻ, അഗളി പഞ്ചായത്ത് പ്രസിഡൻറ് ശ്രീലക്ഷ്മി ശ്രീകുമാർ, ഷോളയൂർ പഞ്ചായത്ത് പ്രസിഡൻറ് രത്തിനം രാമമൂർത്തി, പുതൂർ പഞ്ചായത്ത് പ്രസിഡൻറ് ജ്യോതി അനിൽകുമാർ, വാർഡ് അംഗം മുഹമ്മദ് ജാക്കീർ, ഇ.എം.എസ് സഹകരണ ആശുപത്രി ഡയറക്ടർ പി.പി. വാസുദേവൻ, മുൻ എം.എൽ.എ ശശികുമാർ, കുടുംബശ്രീ ജില്ല കോഓഡിനേറ്റർ പി. സെയ്തലവി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ശെൽവരാജ്, ജില്ല പട്ടികജാതി വികസന ഓഫിസർ വി. സജീവ്, ഐ.ടി.ഡി.പി േപ്രാജക്ട് ഡയറക്ടർ കൃഷ്ണപ്രകാശ്, ഇ.എം.എസ് സഹകരണ ആശുപത്രി ജനറൽ മാനേജർ എം. അബുനാസിർ, ജില്ല സഹകരണ ബാങ്ക് ജനറൽ മാനേജർ ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. കലക്ടർ ഡി. ബാലമുരളി സ്വാഗതവും സഹകരണ സംഘം ജോയൻറ് രജിസ്ട്രാർ എം.കെ. ബാബു നന്ദിയും പറഞ്ഞു. photo: pl3............
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.