പാലക്കാട്: ഭക്ഷ്യവസ്തുക്കളിൽ അപകടകരമാംവിധം മായം കലരുന്നുണ്ടെന്ന പരാതിയിൽ മത്സ്യമാർക്കറ്റുകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിൽ ഭക്ഷ്യസുരക്ഷ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവർ സംയുക്തമായി പരിശോധന നടത്തുമെന്ന് എ.ഡി.എം ടി. വിജയൻ അറിയിച്ചു. സംസ്ഥാനത്ത് മത്സ്യങ്ങളിൽ അനിയന്ത്രിതമാംവിധം രാസവസ്തുക്കൾ കലർത്തുന്നുവെന്ന ആരോപണത്തിെൻറ അടിസ്ഥാനത്തിലാണ് പരിശോധന ശക്തമാക്കാൻ തീരുമാനിച്ചത്. ഇതര സംസ്ഥാനങ്ങളിൽനിന്നെത്തിയ ലോഡ് കണക്കിന് മത്സ്യം അനുവദനീയമായതിലും അധികം ഫോർമലിൻ കലർത്തിയത് കണ്ടെത്തിയതിനെ തുടർന്ന് പിടികൂടി തിരിച്ചയച്ചിരുന്നു. അനധികൃത മണ്ണ് ഖനനം, സർക്കാർ ഭൂമി കൈയേറ്റം, അനധികൃത ഭൂമി തരംമാറ്റൽ എന്നിവക്കെതിരെയും നടപടിയെടുക്കും. നഗരമധ്യത്തിൽ സർക്കാറിെൻറ ഉടമസ്ഥതയിലുള്ള 20 സെൻറ് സ്ഥലം സ്വകാര്യവ്യക്തികൾ ഉപയോഗിക്കുന്നതായി പരാതി ലഭിച്ചു. ജലസേചന വകുപ്പിെൻറ കനാലിനു മുകളിൽ അനുമതിയില്ലാതെ കോൺക്രീറ്റ്്് ചെയ്താണ് സ്ഥലം ഉപയോഗിക്കുന്നത്. ഇതിനെതിരെ നടപടിയെടുക്കുമെന്ന് യോഗത്തിൽ ഉറപ്പുനൽകി. കമ്മിറ്റിയിൽ വരുന്ന പരാതികൾ പരിഹരിക്കാനെടുക്കുന്ന കാലതാമസം കണക്കിലെടുത്ത് ബന്ധപ്പെട്ട വകുപ്പുകൾക്കു കൈമാറാതെ വിജിലൻസ് നേരിട്ട് അന്വേഷിച്ചു റിപ്പോർട്ട് നൽകണമെന്ന് യോഗത്തിൽ പങ്കെടുത്ത ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. കഴിഞ്ഞതവണ ലഭിച്ച എട്ടു പരാതികളടക്കം 16 പരാതികളാണ് യോഗത്തിൽ പരിഗണിച്ചത്. പാലക്കാട് വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ ഡിവൈ.എസ്.പി കെ. ശശിധരൻ, വിജിലൻസ് ഇൻസ്പെക്ടർ കെ. വിജയകുമാർ മറ്റു വിജിലൻസ് ഉദ്യോഗസ്ഥർ, വകുപ്പുമേധാവികൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.