'റാഗിങ്​ കേസി​െൻറ പേരിൽ എസ്‌.എഫ്‌.ഐയും സിൻഡിക്കേറ്റും വേട്ടയാടുന്നു'

തേഞ്ഞിപ്പലം: കെട്ടിച്ചമച്ചുണ്ടാക്കിയ റാഗിങ് കേസി​െൻറ പേരിൽ കാലിക്കറ്റ് വാഴ്സിറ്റി കായികവിഭാഗത്തിലെ 10 വിദ്യാർഥികളെ എസ്.എഫ്.ഐയും സിൻഡിക്കേറ്റും ചേർന്ന് വേട്ടയാടുകയാണെന്ന് ആരോപണവിധേയരായ വിദ്യാർഥികളും എം.എസ്.എഫ് നേതൃത്വവും വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഒരുവർഷമായി റാഗിങ് കേസി​െൻറ പേരിൽ പീഡിപ്പിക്കുകയാണ്. ബി.പി.എഡ്‌ കഴിഞ്ഞ ഈ വിദ്യാർഥികളുടെ പരീക്ഷാഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. വർഷങ്ങൾക്ക് മുമ്പ് കായികവിഭാഗം വിദ്യാർഥികളുടെ ഹോസ്റ്റൽ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് കേസിനാസ്പദമായത്. നിലവിൽ ഡയറക്ടറായിരുന്ന ഡോ. വി.പി. സക്കീർ ഹുസൈനോട്‌ ജുലൈ രണ്ട് വരെ നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ അടുത്തിടെ ചേർന്ന സിൻഡിക്കേറ്റ്‌ ആവശ്യപ്പെട്ടു. എസ്‌.എഫ്‌.ഐക്ക്‌ അനുകൂലമാവുന്ന രൂപത്തിൽ റിപ്പോർട്ട്‌ സമർപ്പിക്കാൻ സമിതിയെ നിയോഗിച്ചതായും എം.എസ്.എഫ് ജില്ല ജനറൽ സെക്രട്ടറി വി.പി. അഹമ്മദ് സഹീർ കുറ്റപ്പെടുത്തി. കേസിൽ ആരോപണവിധേയരായ പി.കെ. അലി അക്ബർ, കെ. അരുൺകുമാർ, ഇ. മുബാരിഷ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.