ജാലവിദ്യക്കാരൻ സ്വാധീനിക്കുന്നത് ആസ്വാദകരുടെ ചിന്തയെ -മലയത്ത്

മലപ്പുറം: വേറൊരു തരത്തിലേക്ക് ചിന്തിക്കാൻ കഴിയാത്ത രീതിയിൽ ആസ്വാദകരുടെ മനസ്സിനെ പിടിച്ചുനിർത്തുന്നതുകൊണ്ടാണ് ജാലവിദ്യകൾ വിജയിക്കുന്നതെന്ന് മജീഷ്യൻ ആർ.കെ. മലയത്ത്. ഹിപ്നോട്ടിസം നടത്തുമ്പോൾ വിധേയമാവുന്നയാൾകൂടി മനസ്സുകൊണ്ട് സഹകരിക്കണമെന്നും വിശ്വാസത്തിന് അതീതമായി ഇത് അടിച്ചേൽപ്പിക്കാനാവില്ലെന്നും മലപ്പുറം പ്രസ് ക്ലബി​െൻറ 'മീറ്റ് ദ െഗസ്റ്റ്' പരിപാടിയിൽ അദ്ദേഹം പറഞ്ഞു. ലഹരി, പീഡനം, അഴിമതി എന്നിവയാണ് സമൂഹത്തെ ഗ്രസിച്ച പ്രധാന തിന്മകൾ. മുന്നണികൾ മാറിമാറി കേരളം ഭരിക്കുമ്പോഴും മേൽപ്പറഞ്ഞവ മൂന്നും ചേർന്ന അവിഹിത മുന്നണിക്കാണ് നിയന്ത്രണം. ആൾദൈവങ്ങൾ മികച്ച ജാലവിദ്യക്കാരാണ്. മജീഷ്യന്മാരെ കണ്ടാൽ അവർ ഒഴിഞ്ഞുമാറും. ദൈവത്തിനോ വിശ്വാസത്തിനോ എതിരല്ല. എന്നാൽ, അന്ധവിശ്വാസങ്ങളെ ചെറുത്തുതോൽപ്പിക്കും. രഹസ്യസ്വഭാവമുള്ളതായതിനാൽ മാജിക് മത്സര ഇനമാക്കുന്നതിനോട് യോജിപ്പില്ലെന്നും മലയത്ത് വ്യക്തമാക്കി. ജാലവിദ്യയും ഹിപ്‌നോട്ടിസവും സമന്വയിപ്പിച്ച് മനസാന്നിധ്യം രൂപപ്പെടുത്തുന്ന പദ്ധതിയാണ് മൈൻഡ് ഡിസൈനിങ്. പരീക്ഷാപ്പേടിയകറ്റൽ, ആത്മവിശ്വാസം വർധിപ്പിക്കൽ, പ്രശ്‌നപരിഹാരം തുടങ്ങിയവയാണ് ലക്ഷ്യം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിപാടി. ജനുവരിയോടെ മാജിക്കിനോട് വിട പറഞ്ഞു. 50 വർഷത്തിനിടെ 500ലധികം ശിഷ്യന്മാർ തനിക്കുണ്ടായെന്നും മലയത്ത് കൂട്ടിച്ചേർത്തു. പ്രസ്ക്ലബ് പ്രസിഡൻറ് ഐ. സമീല്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് കെ.പി.ഒ. റഹ്മത്തുല്ല ഉപഹാരം നല്‍കി. സെക്രട്ടറി സുരേഷ് എടപ്പാള്‍ സ്വാഗതവും ട്രഷറർ എസ്. മഹേഷ് കുമാര്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.