ദാസ്യപ്പണി: ​െഎ.പി.എസുകാർക്കിടയിൽ ചേരിപ്പോര്​, അസോസിയേഷൻ യോഗം വിളിക്കണമെന്ന്​ ഒരുവിഭാഗം

തിരുവനന്തപുരം: പൊലീസ് സേനയുമായി ബന്ധപ്പെട്ട ദാസ്യപ്പണി വിവാദങ്ങൾ സംബന്ധിച്ച് െഎ.പി.എസ് ഉദ്യോഗസ്ഥർക്കിടയിൽ ഭിന്നത. വിഷയം ചർച്ച ചെയ്യാൻ െഎ.പി.എസ് അസോസിയേഷൻ യോഗം വിളിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. മുതിർന്ന എ.ഡി.ജി.പിയുടെ നേതൃത്വത്തിലാണ് ആവശ്യം ഉന്നയിച്ചത്. മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചതിന് പിന്നാലെയാണ് െഎ.പി.എസ് അസോസിേയഷൻ യോഗം വിളിക്കണമെന്ന ആവശ്യവുമായി ഒരുവിഭാഗം രംഗത്തെത്തിയത്. പത്ത് ദിവസത്തിനകം യോഗം വിളിച്ചില്ലെങ്കിൽ ബദൽ യോഗം വിളിക്കുമെന്ന് ഇവർ മുന്നറിയിപ്പ് നൽകുന്നു. ഇതുസംബന്ധിച്ച സന്ദേശം െഎ.പി.എസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ് ഗ്രൂപ്പിൽ പ്രചരിക്കുന്നുണ്ട്. എ.ഡി.ജി.പി സുദേഷ്കുമാറി​െൻറ മകൾ പൊലീസ് ഡ്രൈവറെ മർദിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന പൊലീസിലെ ദാസ്യപ്പണി വിവാദം െഎ.പി.എസ് ഉദ്യോഗസ്ഥർക്കെല്ലാം ഒരുപോലെ നാണക്കേടുണ്ടാക്കി. ചില ഉദ്യോഗസ്ഥർ ചെയ്യുന്ന പ്രവർത്തനങ്ങളുടെ ഫലം എല്ലാവരും അനുഭവിക്കണമെന്ന് പറയുന്നത് അംഗീകരിക്കാനാകില്ല. തങ്ങൾക്കും കുടുംബാംഗങ്ങൾക്കും നാണക്കേടുണ്ടാക്കുന്ന നിലയിലാണ് മാധ്യമ വാർത്തകൾ. അതിനാൽ നിജസ്ഥിതി ജനങ്ങളെയും മാധ്യമങ്ങളെയും അറിയിക്കേണ്ട ബാധ്യത തങ്ങൾക്കുണ്ടെന്നും ഒരു വിഭാഗം വാദിക്കുന്നു. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാനാണ് യോഗം വിളിക്കണമെന്ന് ആവശ്യപ്പെടുന്നത്. എന്നാൽ, ഇപ്പോൾ യോഗം വിളിക്കുന്നത് സർക്കാർ വിരുദ്ധമാകുമെന്ന അഭിപ്രായം ചിലർക്കുണ്ട്. സർക്കാർ നടപടി അംഗീകരിക്കുകയാണ് വേണ്ടതെന്ന് അവർ പറയുന്നു. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.