എൽ.പി സ്​കൂൾ അസിസ്​റ്റൻറ്: സർട്ടിഫിക്കറ്റ് പരിശോധനയും അഭിമുഖവും

പാലക്കാട്: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി സ്കൂൾ അസിസ്റ്റൻറ് (മലയാളം മീഡിയം, കാറ്റഗറി നം.387/14) തസ്തികയുടെ തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് സർട്ടിഫിക്കറ്റ് പരിശോധനക്ക് ഹാജരായ അർഹരായ ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റ് പരിശോധനയും അഭിമുഖവും കേരള പബ്ലിക് സർവിസ് കമീഷ‍​െൻറ പട്ടം, തിരുവനന്തപുരം ആസ്ഥാന ഓഫിസിൽ ജൂൺ 27 മുതൽ 29 വരെ നടക്കുമെന്ന് ജില്ല പി.എസ്.സി ഓഫിസർ അറിയിച്ചു. ഉദ്യോഗാർഥികൾക്ക് െപ്രാഫൈൽ, എസ്.എം.എസ് വഴി അറിയിപ്പ് നൽകിയിട്ടുണ്ട്. ഉദ്യോഗാർഥികൾ െപ്രാഫൈലിൽനിന്ന് വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റി‍​െൻറ പ്രിൻറൗട്ട്, ഇൻറർവ്യൂ മെമ്മോ എന്നിവ ഡൗൺലോഡ് ചെയ്തെടുത്ത് അസ്സൽ പ്രമാണങ്ങൾ സഹിതം നിശ്ചിത സമയത്ത് കേരള പബ്ലിക് സർവിസ് കമീഷൻ, ആസ്ഥാന ഓഫിസ്, പട്ടം, തിരുവനന്തപുരം ഓഫിസിൽ നേരിട്ട് എത്തണം. ലഹരിവിരുദ്ധ ദിനാചരണം: സൈക്കിൾ റാലിയും മത്സരങ്ങളും ഇന്ന് പാലക്കാട്: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണ ഭാഗമായി ചൊവ്വാഴ്ച എക്സൈസ് വകുപ്പി‍​െൻറ ആഭിമുഖ്യത്തിൽ രാവിലെ ഒമ്പതിന് വിക്ടോറിയ കോളജിൽനിന്ന് ആരംഭിക്കുന്ന 150 പേരടങ്ങുന്ന സൈക്കിൾ റാലി നടക്കും. റാലി ജില്ല പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റ ഫ്ലാഗ് ഓഫ് ചെയ്യും. ചുണ്ണാമ്പുതറ-ഒലവക്കോട്-പുതിയപാലം-സ്റ്റേഡിയം ബസ്സ്റ്റാൻഡ് വഴി കോട്ടമൈതാനത്ത് അവസാനിക്കുന്ന റാലിക്ക്് ജില്ല പൊലീസ് മേധാവിയും ഡെപ്യൂട്ടി എക്സൈസ് കമീഷണർ ജേക്കബ് ജോണും നേതൃത്വം നൽകും. പത്തിന് നടക്കുന്ന ലഹരി വർജന ബോധവത്കരണ സമ്മേളനം പി. ഉണ്ണി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ല കോടതി സമുച്ചയത്തിൽ ഇന്നുമുതൽ ശൗചാലയം സൗകര്യം പാലക്കാട്: ജില്ല കോടതി കോംപ്ലക്സിൽ പൊതുജനങ്ങൾക്കുള്ള ശൗചാലയ സൗകര്യം ചൊവ്വാഴ്ച രാവിലെ 10ന് ജില്ല ജഡ്ജി കെ.പി. ഇന്ദിര ഉദ്ഘാടനം ചെയ്യും. കേരള ലീഗൽ ബെനിഫിറ്റ് ഫണ്ടിൽനിന്ന് അനുവദിച്ച 6,90,000 രൂപ ഉപയോഗിച്ചാണ് മൂന്നാം നമ്പർ ജുഡീഷ്യൽ മജിസ്േട്രറ്റ് കോടതിയുടെ മുന്നിൽ പൊതുമരാമത്ത് വകുപ്പ് മുഖേന ശൗചാലയ കോംപ്ലക്സ് നിർമിച്ചത്. പണം കൊടുത്ത് ഉപയോഗിക്കാവുന്ന ശൗചാലയത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും മൂന്ന് വീതം മുറികളോടെയുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.