17കാരനെ കാണാതായതായി പരാതി

തേഞ്ഞിപ്പലം‍: 17കാരനെ കാണാതായതായി ബന്ധുക്കള്‍ തേഞ്ഞിപ്പലം പൊലീസില്‍ പരാതി നല്‍കി. ചേലേമ്പ്ര ചേലൂപാടം കാവുങ്ങല്‍ കൂപ്പേക്കാട് മൂസക്കുട്ടിയുടെ മകന്‍ അബ്ദുല്‍ മുബാരിസിനെയാണ് (17) ഞായറാഴ്ച വൈകീട്ട് മുതല്‍ കാണാതായത്. ദേവതിയാലിലുള്ള മാതാവി​െൻറ വീട്ടില്‍നിന്ന് ഞായറാഴ്ച വൈകീട്ട് അഞ്ചോടെ ചേലേമ്പ്ര ചേലൂപാടത്തെ വീട്ടിലേക്ക് തിരിച്ച മുബാരിസിനെ കാണാതാവുകയായിരുന്നു. പൊലീസും ബന്ധുക്കളും വിവിധ സ്ഥലങ്ങളിൽ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വിവരം ലഭിക്കുന്നവർ തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് എസ്.ഐ സി.കെ. നാസര്‍ അറിയിച്ചു ഫോൺ: 0494 2400260.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.