ഗണേഷ്​ കുമാർ തെറ്റ് സമ്മതിച്ചു, കേസുകൾ പിൻവലിച്ചു

അഞ്ചൽ: കെ.ബി. ഗണേഷ് കുമാർ എം.എൽ.എ വീട്ടമ്മയെയും മകനെയും മർദിക്കുകയും അസഭ്യം പറയുകയും ചെയ്ത കേസ് ഒത്തുതീർപ്പാക്കി. ഗണേഷിനെതിരെ അഞ്ചൽ പൊലീസിൽ വീട്ടമ്മയും മകനും നൽകിയ കേസ് പിൻവലിച്ചു. കുളത്തൂപ്പുഴ സി.ഐ എസ്.എൽ. സുധീർ മുമ്പാകെയെത്തിയാണ് മൊഴി നൽകിയത്. ഒപ്പം ഗണേഷ് കുമാറി​െൻറ പി.എ ഇവർക്കെതിരെ നൽകിയ പരാതിയും പിൻവലിച്ചു. കഴിഞ്ഞദിവസം പുനലൂർ എൻ.എസ്.എസ് യൂനിയൻ ഓഫിസിൽ ഗണേഷി​െൻറ പിതാവും മുൻ മന്ത്രിയുമായ ആർ. ബാലകൃഷ്ണപിള്ളയുടെ സാന്നിധ്യത്തിൽ ഗണേഷ് കുമാർ വീട്ടമ്മയോടും മകനോടും തെറ്റ് പറ്റിയെന്നും ത​െൻറ അപ്പോഴത്തെ പ്രത്യേക മാനസികാവസ്ഥയിൽ സംഭവിച്ചുപോയതാണെന്നും പറഞ്ഞു. ഇതോടെയാണ് പ്രശ്നം ഒത്തുതീർന്നത്. ബാലകൃഷ്ണപിള്ള, ഗണേഷ് കുമാർ, എൻ.എസ്.എസ് യൂനിയൻ ഭാരവാഹികളായ സുരേന്ദ്രൻ നായർ, വേണുഗോപാലൻ നായർ എന്നിവരും മർദനമേറ്റ യുവാവ് അനന്തകൃഷ്ണൻ, സംഭവസമയം ഇയാൾക്കൊപ്പം കാറിലുണ്ടായിരുന്ന മാതാവ് ഷീന ആർ.നാഥ്, അവരുടെ ഭർത്താവ് ഗോപാലകൃഷ്ണൻ നായർ, ബന്ധു എസ്. ഷീജ ഉൾപ്പെടെ ഏതാനും അടുത്ത ബന്ധുക്കളും മാത്രമായിരുന്നു ഒത്തുതീർപ്പ് ചർച്ചയിൽ പങ്കെടുത്തത്. ഇതോടെ ഈ വിഷയവുമായി ബന്ധപ്പെട്ട് അഞ്ചൽ പൊലീസിൽ ഇരുകൂട്ടരും നൽകിയ കേസുകൾ പരസ്പരം പിൻവലിക്കാമെന്ന് ധാരണയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.