സി.എഫ് പരിശോധനക്ക് തിങ്കളാഴ്ച മുതൽ പിഴ ഈടാക്കരുതെന്ന് ട്രാൻസ്​പോർട്ട് കമീഷണർ

കുറ്റിപ്പുറം: വാഹനങ്ങളുടെ പ്രവർത്തന ക്ഷമത സർട്ടിഫിക്കറ്റ് (സി.എഫ്) പരിശോധനക്ക് കാലതാമസം വരുത്തിയാൽ തിങ്കളാഴ്ച മുതൽ പിഴ ഈടാക്കരുതെന്ന് ട്രാൻസ്പോർട്ട് കമീഷണർ ഉത്തരവിട്ടു. സർട്ടിഫിക്കറ്റ് പുതുക്കാൻ വൈകുന്ന ഓരോ ദിവസത്തിനും 50 രൂപ വീതമുള്ള പിഴയാണ് തിങ്കളാഴ്ച മുതൽ ഈടാക്കേണ്ടതില്ലെന്ന് കമീഷണർ പ്രത്യേക സർക്കുലർ വഴി ഉത്തരവിറക്കിയത്. 2016 ഡിസംബർ 29ന് കേന്ദ്ര സർക്കാർ ഇറക്കിയ സർക്കുലർ പ്രകാരം സി.എഫ് പുതുക്കുമ്പോഴുള്ള പിഴ ഈടാക്കുന്നത് ഹൈകോടതി ഇടക്കാല ഉത്തരവിൽ റദ്ദ് ചെയ്തിട്ടുണ്ടെന്നും ആയതിനാൽ പിഴ ഈടാക്കാതെ സി.എഫ് പുതുക്കി നൽകണമെന്നും എൻഡോഴ്സ്മ​െൻറ് റിമാർക്ക് കോളത്തിൽ രേഖപ്പെടുത്തണമെന്നും ഉത്തരവിൽ പറയുന്നു. വിവിധ കാരണങ്ങളാൽ സർവിസ് നടത്താതെ നിർത്തിയിട്ട വാഹനങ്ങൾക്കും ഇത്തരത്തിൽ പിഴ ഈടാക്കുന്നതിനെതിരെ വ്യാപക പരാതി ഉയർന്നെങ്കിലും ഉത്തരവിറക്കിയത് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പായതിനാൽ ഫലംകണ്ടില്ല. തുടർന്ന് ഹൈകോടതിയിൽ നൽകിയ ഹരജിയിലാണ് റദ്ദാക്കി ഉത്തരവിറങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.