ടൂറിസം പ്രമോട്ടര്‍മാരുടെ തൊഴില്‍ സൂക്ഷ്മവും സത്യസന്ധവുമാകണം -സ്പീക്കര്‍

പെരിന്തല്‍മണ്ണ: ടൂറിസം പ്രമോട്ടര്‍മാര്‍ ചെയ്യുന്ന തൊഴില്‍ സൂക്ഷ്മവും സത്യസന്ധവുമായിരിക്കണമെന്ന് നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. പെരിന്തല്‍മണ്ണയില്‍ കേരള ടൂറിസം പ്രമോട്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിനോദ-തീര്‍ഥാടന സഞ്ചാരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടൂറിസം പ്രമോട്ടര്‍മാരെ ടൂറിസം പദ്ധതിയുടെ ഭാഗമായി അംഗീകരിക്കുക, പ്രമോഷന്‍ കൗണ്‍സിലുകള്‍ വഴി രജിസ്‌ട്രേഷനും തിരിച്ചറിയല്‍ കാര്‍ഡും നല്‍കി ക്ഷേമനിധി ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു. സംസ്ഥാന പ്രസിഡൻറ് കെ.എം. അച്യുതന്‍ അധ്യക്ഷത വഹിച്ചു. ജില്ല കുടുംബസംഗമം മഞ്ഞളാംകുഴി അലി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അവാര്‍ഡ് വിതരണം പെരിന്തല്‍മണ്ണ നഗരസഭാധ്യക്ഷന്‍ എം. മുഹമ്മദ് സലീം നിര്‍വഹിച്ചു. മലപ്പുറം ജില്ല പ്രസിഡൻറ് സി.വി. ലക്ഷ്മണന്‍ പതാക ഉയര്‍ത്തി. തൃത്താല ശ്രീനിയുടെ അഷ്ടപദിയുണ്ടായി. അയ്യപ്പസേവാ സമാജം സംസ്ഥാന വര്‍ക്കിങ് പ്രസിഡൻറ് സ്വാമി അയ്യപ്പദാസ് 'ശുചിത്വപരിപാലനം ശബരിമലയില്‍' വിഷയത്തില്‍ പ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി വി. ശിവാനന്ദന്‍, വി. ബാബുരാജ്, എം.കെ. സുനില്‍, ചമയം ബാപ്പു, എം. ഹരിദാസ്, ബാബു പുളിക്കല്‍, എഫ്. അലക്‌സാണ്ടര്‍, കെ.പി. സുബ്രഹ്മണ്യന്‍, ബാബു പടിഞ്ഞാറ്റുംമുറി തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികള്‍: കെ.എം. അച്യുതന്‍ (പ്രസി.), വി. ശിവാനന്ദന്‍ (ജന. സെക്രട്ടറി), എഫ്. അലക്‌സാണ്ടര്‍ (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.