ഹജ്ജ് പഠനക്ലാസ്

പട്ടാമ്പി: സർക്കാർ ഹജ്ജ് കമ്മിറ്റി മുഖേനയും സ്വകാര്യ ഗ്രൂപ്പുകൾ വഴിയും ഈ വർഷം ഹജ്ജിന് പോകുന്നവർക്ക് കരിങ്ങനാട് സലഫിയ്യ കോളജ് ഓഡിറ്റോറിയത്തിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. പ്രിൻസിപ്പൽ എ.കെ. ഈസ മദനി ഉദ്ഘാടനം ചെയ്തു. ഡോ. പി.എം. ഹബീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ഡോ. പി. അബ്ദുസലഫി, എം. അബ്ദുൽ കരീം, ഹജ്ജ് ട്രെയിനർമാരായ ത്വാഹിർ, ജാഫർ, പണ്ഡിതന്മാരായ എ.കെ.എം. ഹദ്യത്തുല്ല, കെ.വി. മുഹമ്മദലി, എൻ. ഹംസ മൗലവി, മുഹമ്മദ് എടത്തോൾ എന്നിവർ ക്ലാസെടുത്തു. ജംഇയ്യത്തു സലഫിയ്യീൻ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു ക്ലാസ്. ചിത്രം: mohptb 241 കരിങ്ങനാട് സലഫിയ്യ ഓഡിറ്റോറിയത്തിൽ നടന്ന ഹജ്ജ് പഠന ക്ലാസ് കോളജ് പ്രിൻസിപ്പൽ എ.കെ. ഈസ മദനി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.