അലനല്ലൂർ: കെ.എസ്.ടി.എ എടത്തനാട്ടുകര ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ്, യു.എസ്.എസ്, അക്ഷരമുറ്റം ക്വിസ് എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. ജില്ല പഞ്ചായത്ത് അംഗം എം. ജിനേഷ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡൻറ് കെ.എച്ച്. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. സി.പി.എം എടത്തനാട്ടുകര ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.വി. സെബാസ്റ്റ്യൻ, ജില്ല പ്രവർത്തക സമിതി അംഗങ്ങളായ പി.എം. മധു, പി. ഉണ്ണികൃഷ്ണൻ, കെ. രാജഗോപാൽ, സി.ടി. മുരളീധരൻ, സി. നഫീസ, സീമ സുരേഷ്, ടി.പി. സഷീർ, പി. യൂസുഫ് എന്നിവർ സംസാരിച്ചു. ചിത്രം: എടത്തനാട്ടുകരയിൽ കെ.എസ്.ടി.എയുടെ അനുമോദന പരിപാടി ജില്ല പഞ്ചായത്ത് അംഗം എം. ജിനേഷ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.