ME MN കാരകുന്ന്: വീണ്ടും കണ്ടുമുട്ടിയ ആ അപൂർവ നിമിഷത്തിൽ അവർക്ക് മുന്നിൽ വഴിമാറിയത് 23 വർഷങ്ങളായിരുന്നു. പലർക്കും പരസ്പരം തിരിച്ചറിയാനായില്ലെങ്കിലും എവിടെയൊക്കെയോ ഓർമകൾ തെളിഞ്ഞുവന്നു. കാരകുന്ന് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 1994 - 95 ബാച്ചിെൻറ പൂർവ വിദ്യാർഥി സംഗമമാണ് ഒത്തുചേരലിന് വേദിയായത്. വിശ്രമജീവിതം നയിക്കുന്ന അന്നത്തെ ചില അധ്യാപകരും പ്രിയ ശിഷ്യരെ കാണാനെത്തുകയും ഓർമകൾ പങ്ക് വെക്കുകയും ചെയ്തു. പ്രധാനാധ്യാപിക ഷീല ഉദ്ഘാടനം ചെയ്തു. മുൻ അധ്യാപകരായ മൊയ്തീൻകുട്ടി, അലവി, മുഹമ്മദ്, മറിയം, സുരേഷ് ബാബു, ശിവശങ്കരൻ, മുൻ സ്റ്റാഫ് അബ്ദു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.