കുറ്റിപ്പുറം: ഇതരസംസ്ഥാന തൊഴിലാളിക്ക് െട്രയിൻ തട്ടി പരിക്ക്. ഞായറാഴ്ച വൈകീട്ട് പേരശനൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. കാലിന് ഗുരുതര പരിക്കേറ്റ ഇയാളെ കുറ്റിപ്പുറം പൊലീസും നാട്ടുകാരും ചേർന്ന് വളാഞ്ചേരി നടക്കാവിൽ ആശുപതിയിലേക്ക് മാറ്റി. പരിക്കേറ്റയാൾക്ക് ബോധം നഷ്ടപ്പെട്ടതിനാൽ കൂടുതൽ വിവരം ലഭിച്ചിട്ടില്ലെന്ന് കുറ്റിപ്പുറം പൊലീസ് അറിയിച്ചു. അവാർഡ് വിതരണം എടപ്പാൾ: ഉദിനിക്കര പത്താംവാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർഥികൾക്കുള്ള അവാർഡ് വിതരണവും വിദ്യാർഥികള്‍ക്കുള്ള പഠനോപകരണങ്ങളുടെ വിതരണവും സുരേഷ് പൊൽപ്പാക്കര ഉദ്ഘാടനം ചെയ്തു. കെ.പി. രതീഷ് അധ്യക്ഷത വഹിച്ചു. കുറ്റിപ്പുറം: ഹയർ സെക്കൻഡറി വിഭാഗം കണക്ക് (സീനിയർ) ഒഴിവിലേക്കുള്ള അഭിമുഖം തിങ്കാളാഴ്ച രാവിലെ 11ന് പ്രിൻസിപ്പലുടെ ഓഫിസിൽ നടക്കും. യോഗ്യതയുള്ളവർ അസ്സൽ രേഖകളുമായെത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.