വേങ്ങര: വേങ്ങര സർവിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പാനൽ വിജയിച്ചു. 13 ഭരണസമിതി അംഗങ്ങളിൽ സംവരണ സീറ്റായ അഞ്ച് എണ്ണത്തിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാക്കി എട്ടു സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥികളായ നാലുപേരും പരാജയപ്പെട്ടു. ഇത്തവണ ലീഗും കോൺഗ്രസും ഒറ്റക്കെട്ടായാണ് മത്സരിച്ചത്. എൻ.ടി. അബ്ദുനാസർ (കുഞ്ഞുട്ടി), കാമ്പ്രൻ അബ്ദുൽ മജീദ്, അബ്ദുൽ റഹീം, ഇ.വി. നാസർ, എ.കെ. നാസർ മേക്കറുമ്പിൽ, ഇ.കെ. മുഹമ്മദ് കുട്ടി, മൊയ്തീൻ കുട്ടി കാപ്പൻ, ഹാഷിം, കോയിസൻ അഷ്റഫ്, അന്നങ്ങാടി സുബൈദ, എ.വി. നിഷ, റാബിയ അബൂബക്കർ, അറമുഖൻ പുള്ളാട്ട് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. വിജയിച്ചതിനെ തുടർന്ന് വേങ്ങര ടൗണിൽ യു.ഡി.എഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി. പി.എ. ചെറീത്, സി.ടി. മൊയ്തീൻ, സി.എച്ച്. സലാം, കെ. രാധാകൃഷ്ണണൻ, പുള്ളാട്ട് സലിം, ചാക്കിരി അബ്ദുൽ ഹഖ്, പി.കെ. അസ്ലു, വി.കെ. കുഞ്ഞാലൻകുട്ടി, എൻ.ടി. അശ്റഫ് എന്നിവർ നേതൃത്വം നൽകി. പടം.. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ വിജയിച്ച യു.ഡി.എഫ് പ്രവർത്തകർ വേങ്ങര ടൗണിൽ നടത്തിയ പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.