സഹകരണ മേഖലയെ തകര്‍ക്കുന്നു -സ്പീക്കര്‍

നിലമ്പൂർ: കേരളത്തിലെ ഏറ്റവും ശക്തമായ സഹകരണ മേഖലയെ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് രാജ്യത്ത് നടന്നുവരുന്നതെന്ന് നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണൻ. നിലമ്പൂര്‍ മര്‍ക്കൻറയില്‍ സഹകരണ ബാങ്ക് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതി‍​െൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നിലമ്പൂര്‍ നഗരസഭ ചെയര്‍പേഴ്‌സൺ പത്മിനി ഗോപിനാഥ് അധ‍്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി പി. ദേവാനന്ദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നിക്ഷേപ സമാഹരണം സഹകരണ സംഘം ജോയൻറ് രജിസ്ട്രാര്‍ സി.കെ. ഗിരീശന്‍ പിള്ള ഉദ്ഘാടനം ചെയ്തു. അസി. രജിസ്ട്രാര്‍ പി. ബാലകൃഷ്ണന്‍, ഇ. പത്മാക്ഷന്‍, കെ. മുഹമ്മദാലി, എ. ഗോപിനാഥ്, കെ.സി. വേലായുധന്‍, വി.കെ. വത്സല തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.