വിദ്യാർഥികളുടെ ബസ് യാത്രാനിരക്ക് തോന്നും പോലെ; രക്ഷിതാക്കള്‍ ആശങ്കയില്‍

കാളികാവ്: വിദ്യാർഥികളുടെ ബസ് ചാർജ് കൂട്ടിയിട്ടില്ലെന്ന് സര്‍ക്കാര്‍ നിലപാട് സ്വീകരിക്കുമ്പോഴും യാത്ര നിരക്കില്‍ അപ്രഖ്യാപിത വർധനവ് വരുത്തുന്ന ചില സ്വകാര്യ ബസ് ജീവനക്കാരുടെ നിലപാട് രക്ഷിതാക്കളില്‍ ആശങ്കയുയര്‍ത്തുന്നു. 25 ശതമാനമാണ് നിലവിലെ വിദ്യാർഥികളുടെ യാത്രനിരക്ക്. എന്നാല്‍ കാളികാവ് മേഖലയിലെ ചില റൂട്ടുകളില്‍ കുട്ടികളില്‍നിന്ന് ബസ് ചാര്‍ജി​െൻറ 50 ശതമാനം ഈടാക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായതായി പരാതി ഉയര്‍ന്നു. പെണ്‍കുട്ടികളടക്കമുള്ള വിദ്യാർഥികളെയാണ് ഇത് ഏറെ പ്രയാസത്തിലാക്കുന്നത്. വീട്ടില്‍നിന്ന് നിശ്ചിത പൈസ മാത്രം കൈയില്‍ കരുതി യാത്രക്കൊരുങ്ങുന്ന വിദ്യാറഥികളെ ഇത് ബുദ്ധിമുട്ടിലാക്കുന്നു. കഴിഞ്ഞ ദിവസം കൂടുതല്‍ ചാർജ് ഈടാക്കാനുള്ള നീക്കത്തിനെതിരെ വിദ്യാർഥികൾ കാളികാവ് പൊലീസിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് തല്‍ക്കാലം രമ്യതയുണ്ടാക്കി പ്രശ്‌നം തീര്‍ക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.