ലിസ്​നയുടെ ചിത്രപ്രദർശനം മലപ്പുറം ആർട്ട്​ ഗാലറയിൽ

മലപ്പുറം: യുവ കലാകാരിയും വിദ്യാർഥിനിയുമായ ലിസ്നയുടെ പെയിൻറിങ്ങുകളുടെ പ്രദർശനം ജൂൺ 28ന് മലപ്പുറം കോട്ടക്കുന്ന് ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ നടക്കും. കാളികാവ് സ്വദേശിയും തിരുവനന്തപുരം ഗവ. കോളജ് ഒാഫ് എൻജിനീയറിങ് ആർക്കിടെക്ചർ വിദ്യാർഥിനിയുമായ ലിസ്ന വരച്ച 40ഒാളം ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. വൈകീട്ട് അഞ്ചിന് ആർടിസ്റ്റ് സഗീർ ഉദ്ഘാടനം ചെയ്യും. ആർട്ടിസ്റ്റ് ദയാനന്ദൻ അതിഥിയാവും. ജൂലൈ ഒന്ന് വരെയാണ് പ്രദർശനം. രൂപവത്കരിച്ചു മലപ്പുറം: പാർലമ​െൻറ് തെരഞ്ഞെടുപ്പി​െൻറ മുന്നോടിയായി സംഘടന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് ജില്ലയിൽ രണ്ട് മേഖല കമ്മിറ്റികൾ രൂപവത്രിക്കാൻ െഎ.എൻ.എൽ പ്രവർത്തക കൗൺസിൽ തീരുമാനിച്ചു. തിരൂർ മേഖല പ്രസിഡൻറായി കെ. മൊയ്തീൻകുട്ടി ഹാജിയെയും ജനറൽ സെക്രട്ടറിയായി സാലിഹ് മേടപ്പിലിനെയും ട്രഷററായി എം. മമ്മുദുവിനെയും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: മേച്ചീരി സീതിഹാജി, ഇ.കെ. സമദ് ഹാജി (വൈസ് പ്രസി), അബ്ദുറഹ്മാൻ ഹാജി, യാഹുട്ടി തിരുനാവായ (സെക്ര.). മലപ്പുറം മേഖല പ്രസിഡൻറായി അഡ്വ. ഒ.കെ. തങ്ങളെയും ജനറൽ സെക്രട്ടറിയായി പി.കെ.എസ്. മുജീബ് ഹസനെയും ട്രഷററായി കരീം മാസ്റ്ററെയും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: എൻ.കെ. സൂപ്പി മാസ്റ്റർ, അനീസ് ചേപ്പൂർ (വൈസ് പ്രസി.), സി.എച്ച്. അലവിക്കുട്ടി, ഹുസൈൻ കബീർ മാസ്റ്റർ (സെക്ര.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.