ബ്രിട്ടീഷ് നിർമിത കുതിരലായം തകര്‍ത്ത സംഭവം തിരൂരങ്ങാടി പൊലീസിനോട് ഡി.ജി.പി റിപ്പോര്‍ട്ട് തേടി

ബ്രിട്ടീഷ് നിർമിത കുതിരലായം തകര്‍ത്ത സംഭവം തിരൂരങ്ങാടി പൊലീസിനോട് ഡി.ജി.പി റിപ്പോര്‍ട്ട് തേടി തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആശുപത്രി വളപ്പിലെ ബ്രിട്ടീഷ് നിർമിത കുതിരലായം ജെ.സി.ബി ഉപയോഗിച്ച് തകര്‍ത്ത സംഭവത്തില്‍ തിരൂരങ്ങാടി പൊലീസിനോട് ഡി.ജി.പി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വിഷയം അന്വേഷിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റെ നിർദേശിച്ചത്. ഇത് സംബന്ധിച്ച ഇ-മെയില്‍ ശനിയാഴ്ച തിരൂരങ്ങാടി പൊലീസിന് ലഭിച്ചു. ജില്ല പൈതൃക സംരക്ഷണ സമിതി നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഡി.ജി.പിയുടെ നിർദേശം. തിരൂരങ്ങാടി താലൂക്ക് ആശുപത്രിക്ക് പിറകിലായി ഒരു നൂറ്റാണ്ടിലധികമായ കുതിരലായം അനുമതിയില്ലാതെ 2018 മേയ് 29നാണ് ആശുപത്രി അധികൃതര്‍ പാര്‍ക്കിങ് ഒരുക്കാൻ തകര്‍ത്തത്. പൈതൃകമായി സംരക്ഷിക്കേണ്ട നൂറ്റാണ്ടിലധികം പഴക്കമുള്ള കെട്ടിടം തകര്‍ത്താല്‍ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കണമെന്നാണ് ചട്ടമെന്ന് നിയമ വിദഗ്ധര്‍ പറയുന്നു. അതേസമയം, ഡി.ജി.പിയുടെ നിർദേശപ്രകാരം വിവരങ്ങളന്വേഷിച്ചെത്തിയ പൊലീസിനോട് ആശുപത്രി അധികൃതര്‍ സഹകരിച്ചില്ലെന്നാണ് വിവരം. വിഷയത്തില്‍ ഒന്നും പറയാനില്ലെന്ന മറുപടിയാണ് നല്‍കിയതെന്നാണ് പൊലീസ് അറിയിച്ചത്. അന്വേഷണ റിപ്പോര്‍ട്ട് ജില്ല പൊലീസ് മേധാവിക്ക് ഉടൻ സമര്‍പ്പിക്കുമെന്നും അധികൃതര്‍ പറഞ്ഞു. ഫോട്ടോ: തകർത്ത കുതിരലായത്തി​െൻറ അവശിഷ്ടങ്ങൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.