മികച്ച ശുചിത്വ അംഗൻവാടികൾക്കുള്ള പുരസ്കാര വിതരണം

പൂക്കോട്ടുംപാടം: കാളികാവ് ഐ.സി.ഡി.എസിനു കീഴിലുള്ള മികച്ച ശുചിത്വ അംഗൻവാടികൾക്കുള്ള പുരസ്കാരം വിതരണം ചെയ്തു. കാളികാവ്, ചോക്കാട്, അമരമ്പലം, കരുളായി ഗ്രാമപഞ്ചായത്തുകളിലെ അമ്പലക്കടവ്, ഉദിരംപൊയിൽ, ഏലക്കല്ല്, മുണ്ടക്കടവ് എന്നീ അംഗൻവാടികൾക്കാണ് പുരസ്കാരം ലഭിച്ചത്. പ്രധാനമന്ത്രിയുടെ സ്വച്ച് ഭാരത് മിഷ​െൻറ നിർദേശമനുസരിച്ചാണ് വനിത ശിശു സംരക്ഷണ വകുപ്പിന് കീഴിൽ ഐ.സി.ഡി.എസ് അംഗൻവാടികളെ കണ്ടെത്തി പുരസ്കാരം നൽകിയത്. അമരമ്പലം ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. സുജാത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് നൊട്ടത്ത് മുഹമ്മദ് അധ്യക്ഷത വഹിച്ചു. സി.സി.പി.ഒ വി.കെ. യമുന പദ്ധതി വിശദീകരിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ഗംഗാദേവി ശ്രീരാഗം, കെ. സുരേഷ്കുമാർ, അനിത രാജു, പഞ്ചായത്ത് അംഗങ്ങളായ വിനോദ് ജോസഫ്, ഒ. ഷാജി, കെ. അജിഷ, ഫാത്തിമ നസീറ, അസി. സെക്രട്ടറി ഇല്ലിക്കൽ അബ്ദുൽ റഷീദ്, ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ കെ.ടി. റഹ്മത്ത്, പി.ഒ. നാരായണിക്കുട്ടി, എ. സൈനബ, കെ. സഫിയ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.