പാലക്കാട്: സംസ്ഥാനത്തെ ആശാരിമാർക്ക് സർക്കാർ ആനുകൂല്യം നൽകണമെന്ന് കേരള സംസ്ഥാന ആശാരി തൊഴിലാളി യൂനിയൻ ആവശ്യപ്പെട്ടു. വിദ്യാഭ്യാസം, ജോലി എന്നിവയിൽ ഇതര പിന്നാക്ക വിഭാഗക്കാർക്ക് നൽകുന്ന ആനുകൂല്യം ആശാരി സമുദായത്തിനും നൽകണമെന്ന് സർക്കാറിനോട് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കുത്തക മരമുതലാളിമാരുടെ ഹീനപ്രവൃത്തികൾ അവസാനിപ്പിക്കുക, മില്ലുടമകൾ ഹൈകോടതി വിധി അംഗീകരിക്കുക, വനംവകുപ്പ് ഹൈകോടതി വിധി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘടന ഉന്നയിച്ചു. വാർത്തസമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് ഇ. സുകുമാരൻ, വൈസ് പ്രസിഡൻറ് അയ്യപ്പൻ ചെർപ്പുളശ്ശേരി, സംസ്ഥാന സെക്രട്ടറി രാജൻ, ട്രഷറർ കേശവൻ, പ്രഭു മംഗലാംകുന്ന് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.