മഞ്ചേരി: ശുചിത്വാരോഗ്യ ബോധവത്കരണ പദ്ധതിയുടെ ഭാഗമായി വാർഡുകളിൽ ഭവന സന്ദർശനം. വാർഡിൽ 50 വീടുകളുള്ള ഒരു ക്ലസ്റ്റർ രൂപവത്കരിച്ച് പ്രവർത്തനം ഏകോപിപ്പിക്കാനാണ് ആരോഗ്യവകുപ്പ് നിർദേശം. ഇതിന് നോഡൽ ഒാഫിസറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, ആശ വർക്കർ, ശുചിത്വ സ്ക്വാഡ് അംഗങ്ങൾ തുടങ്ങിയവരാണ് സന്ദർശന സംഘത്തിലുണ്ടാവുക. പൊതുസ്ഥലങ്ങളും വീടുകളും സന്ദർശിച്ച് ശുചിത്വ മാപ്പിങ് നടത്താനാണ് നിർദേശം. ദിവസവും വൈകീട്ട് ആറിന് മുമ്പ് ഇതിനായി രൂപകൽപന ചെയ്ത വെബ്പോർട്ടലിൽ വിവരങ്ങൾ അപ്ലോഡ് ചെയ്യണം. വിവരങ്ങൾ ചേർക്കുന്നതിന് മുമ്പ് തദ്ദേശ സ്ഥാപന സെക്രട്ടറി പരിശോധിച്ച് അനുമതി നൽകണം. പ്രദേശത്ത് മാലിന്യത്തിെൻറ ഉറവിടം, രോഗാതുര സ്ഥിതി, രോഗം ബാധിച്ച് ആരെങ്കിലും ആശുപത്രിയിൽ ചികിത്സ തേടിയവരുണ്ടെങ്കിൽ അത്, പൊതുസ്ഥലങ്ങളിലെയും വീട്ടുവളപ്പുകളിലെയും ശുചിത്വ സ്ഥിതി തുടങ്ങിയവ പരിശോധനയിൽ വരണം. തുടർച്ചയായ മഴക്ക് ശേഷം വരുന്ന വെയിൽദിനങ്ങൾ കൊതുകു വളരാനിടയുള്ളതിനാൽ ഉറവിടങ്ങൾ പൂർണമായും നശിപ്പിക്കലാണ് ലക്ഷ്യം. ജൂലൈ 30 വരെ എല്ലാ തിങ്കളാഴ്ചയും അതിനുശേഷം രണ്ടാഴ്ച കൂടുമ്പോഴും വകുപ്പുതല അവലോകനം നടത്തണം. നിലവിൽ തദ്ദേശ സ്ഥാപനങ്ങളിൽ ബോധവത്കരണവും കുടുംബശ്രീ അയൽക്കൂട്ടം പ്രവർത്തകർക്ക് ശിൽപശാലയുമാണ് നടന്നുവരുന്നത്. ആരോഗ്യ സ്ഥാപനങ്ങളുടെ പരിധിയിൽ മുഴുവൻ ഒാടിയെത്താൻ പബ്ലിക് ഹെൽത്ത് നഴ്സുമാരില്ല. ശുചിത്വ മാപ്പിങ് പ്രവർത്തനങ്ങൾ വാർഡ്, പഞ്ചായത്ത് തലത്തിൽ ഏകോപിപ്പിക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.