മലപ്പുറം: ഡി.സി.സി ഒാഫിസിലെ കൊടിമരത്തിൽ മുസ്ലിം ലീഗിെൻറ കൊടി കെട്ടിയ സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനായി ആറംഗ സമിതിയെ ചുമതലപ്പെടുത്തി. ഡി.സി.സി വൈസ് പ്രസിഡൻറ് വീക്ഷണം മുഹമ്മദ് കൺവീനറായും പി.എ. മജീദ്, പി.സി. വേലായുധൻകുട്ടി, എം. വിജയകുമാർ, എം.കെ. മുഹ്സിൻ, ഷൗക്കത്ത് ഉപ്പൂടൻ എന്നിവർ അംഗങ്ങളായുമാണ് സമിതി രൂപവത്കരിച്ചതെന്ന് ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ് അറിയിച്ചു. രാജ്യസഭ സീറ്റ് കേരള കോൺഗ്രസ് മാണി വിഭാഗത്തിന് നൽകിയ കോൺഗ്രസ് നേതൃത്വത്തിെൻറ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് ജൂൺ ഏഴിന് അർധരാത്രിയോടെ ഡി.സി.സി ഒാഫിസിലെ കോൺഗ്രസ് പതാക താഴ്ത്തി ലീഗ് പതാക കെട്ടിയത്. കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് കനത്ത മഴയിലും കെ.എസ്.യു പ്രവർത്തകർ മലപ്പുറം നഗരത്തിൽ പ്രകടനം നടത്തിയിരുന്നു. വെസ്റ്റ് കോഡൂരിൽ കോൺഗ്രസ് ഒാഫിസിെൻറ ബോർഡ് അഴിച്ച് അകത്തുവെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.