രാഷ്​ട്രീയ വർഗീയ വിദ്വേഷങ്ങൾക്ക് മറുപടി കലയിലൂടെ-കമൽ

തിരുവനന്തപുരം: രാഷ്ട്രീയ വർഗീയ വിദ്വേഷങ്ങൾ വെല്ലുവിളി ഉയർത്തുമ്പോൾ കല അതിനുള്ള മറുപടിയും ആശ്വാസവുമാണെന്ന് ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ കമൽ. മലയാള സാംസ്കാരികവേദിയുടെ കാക്കനാടൻ പുരസ്കാര സമർപ്പണ സമ്മേളനം പ്രസ് ക്ലബിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാള സാഹിത്യത്തിൽ ആധുനികതയുടെ അമരക്കാരനാണ് കാക്കനാടൻ. പച്ചയായ മനുഷ്യ​െൻറ ജീവിതകഥകളാണ് കാക്കനാടൻ മലയാളത്തിന് സമ്മാനിച്ചതെന്നും കമൽ പറഞ്ഞു. മലയാള സാംസ്കാരികവേദിയുടെ രണ്ടാമത് കാക്കനാടൻ പുരസ്കാരം അർഷാദ് ബത്തേരിക്ക് കമൽ സമ്മാനിച്ചു. 'മീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും'എന്ന കൃതിയാണ് അവാർഡിന് അർഹമായത്. കവിയും മുൻ മന്ത്രിയുമായ പന്തളം സുധാകരൻ അധ്യക്ഷതവഹിച്ചു. കഥാകൃത്തുക്കളായ ബാബു കുഴിമറ്റം, ബി. മുരളി, സാഹിത്യ നിരൂപകൻ സുനിൽ സി.ഇ, അർഷാദ് ബത്തേരി എന്നിവർ സംസാരിച്ചു. മലയാള സാംസ്കാരിക വേദി ചെയർമാൻ അൻസാർ വർണന സ്വാഗതവും പ്രോഗ്രാം കൺവീനൻ അഡ്വ. സിദ്ധാർത്ഥൻ നന്ദിയും പറഞ്ഞു. കാക്കനാടൻ അവാർഡിനായുള്ള കഥാമത്സരം പൊതുവിഭാഗത്തിൽ ഒന്നാം നേടിയ അജിത് കട്ടയ്ക്കാലിനും രണ്ടാം സ്ഥാനം നേടിയ ഫർസാന അലിക്കും വിദ്യാർഥി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ നൗഫലിനും രണ്ടാം സ്ഥാനം നേടിയ രോഹിണിക്കും അവാർഡും സർട്ടിഫിക്കറ്റും സമ്മാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.