പുറത്തൂർ: മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുന്നതിനിടെ . മൂന്ന് പേരെ രക്ഷപ്പെടുത്തി. കാണാതായ ആൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. ഉച്ചക്ക് രണ്ടരയോടെ പൊന്നാനി അഴിമുഖത്ത് ലൈറ്റ് ഹൗസിന് സമീപമാണ് അപകടം. കൂട്ടായി സ്വദേശി കോതറമ്പ് വളപ്പിൽ കാസിമിനെ (45) ആണ് കാണാതായത്. പരീച്ചെൻറ പുരക്കൽ ഹംസ (51) പരപ്പനങ്ങാടിക്കാരെൻറ പുരക്കൽ സിറാജ് (29) ചക്കാച്ചിെൻറ പുരക്കൽ ഇബ്രാഹിം കുട്ടി (45) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. കൂട്ടായിയിൽനിന്ന് രാവിലെ മത്സ്യബന്ധനത്തിന് പോയ റിസ്വാന പർവീൻ എന്ന ഫൈബർ വള്ളമാണ് അപകടത്തിൽപ്പെട്ടത്. പൊന്നാനി അഴിമുഖത്തിന് 20 മീറ്റർ അകലെ ശക്തമായ തിരയിൽപ്പെട്ട് വള്ളം ആടിയുലഞ്ഞു. വള്ളത്തിലുണ്ടായിരുന്നവർ കടലിൽ മുങ്ങി. ഇൗസമയം തൊട്ടടുത്തുണ്ടായിരുന്ന മൽസ്യത്തൊഴിലാളികൾ ചേർന്ന് മൂന്നു പേരെ രക്ഷപ്പെടുത്തി കരക്കെത്തിച്ചു. ശക്തമായ തിരയിൽ കാസിമിനെ കാണാതാവുകയായിരുന്നു. പൊന്നാനി കോസ്റ്റൽ പൊലീസും ഫിഷറീസ് വകുപ്പും മത്സ്യബന്ധന തൊഴിലാളികളും ചേർന്ന് കാസിമിനായുള്ള തിരച്ചിൽ തുടരുകയാണ്. രക്ഷപ്പെട്ട തൊഴിലാളികളെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ മാസം 13ന് അഴിമുഖത്ത് താനൂർ സ്വദേശിയുടെ മാരുതി ഫൈബർ വള്ളം മറിഞ്ഞ് താനൂർ അഞ്ചുടി സ്വദേശി കുട്ട്യാമുവിെൻറ പുരക്കൽ ഹംസയെ കാണാതാവുകയും ഹംസയുടെ മൃതദേഹം 14ന് ചാവക്കാട് കടപ്പുറത്ത് നിന്ന് ലഭിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.