ദാറുല്‍ഹുദ സെക്കന്‍ഡറി പ്രവേശന പരീക്ഷ നാളെ

തിരൂരങ്ങാടി: ദാറുല്‍ഹുദ ഇസ്ലാമിക് യൂനിവേഴ്‌സിറ്റിയുടെ സെക്കന്‍ഡറിയിലേക്കുള്ള പ്രവേശന പരീക്ഷ ശനിയാഴ്ച വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ഓണ്‍ലൈൻ വഴി ഡൗണ്‍ലോഡ് ചെയ്ത ഹാള്‍ടിക്കറ്റും പ്രായം തെളിയിക്കുന്ന രേഖയുടെ അസ്സൽ കോപ്പിയും സഹിതം രക്ഷിതാക്കള്‍ വിദ്യാര്‍ഥികളുമായി അതത് പരീക്ഷ കേന്ദ്രങ്ങളില്‍ എത്തണം. കഴിഞ്ഞ വര്‍ഷമാണ് സമസ്ത പൊതുപരീക്ഷ പാസായതെങ്കില്‍ മാർക്ലിസ്റ്റി​െൻറ അസ്സലും ഹാജരാക്കണം. രാവിലെ എട്ടു മുതല്‍ വാചിക പരീക്ഷ ആരംഭിക്കും. മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട്, കണ്ണൂര്‍, പാലക്കാട്, എറണാകുളം എന്നീ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലും ദമ്മാം, അബൂദബി, ദോഹ എന്നിവടങ്ങളിലുമാണ് പരീക്ഷ നടക്കുന്നത്. ദാറുല്‍ഹുദക്ക് കീഴിെല മമ്പുറം ഹിഫ്ള് കോളജിലേക്ക് അപേക്ഷിച്ചവരുടെ പ്രവേശന പരീക്ഷയും ശനിയാഴ്ച വാഴ്‌സിറ്റി കാമ്പസില്‍ നടക്കും. ഫാതിമ സഹ്റ വനിത കോളജ് സെക്കന്‍ഡറിയിലേക്കുള്ള പ്രവേശന പരീക്ഷ 24നാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.