പൊന്നാനി: വിദ്യാർഥികളുടെ പഠനരീതിയെ അടിമുടി മാറ്റുന്ന 'ബട്ടർഫ്ലൈസ്' പ്രോജക്ട് പ്രഖ്യാപനം വെള്ളിയാഴ്ച വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് നടത്തും. പൊന്നാനിയിലെ മുഴുവൻ ഹൈസ്കൂൾ-ഹയർ സെക്കൻഡറി വിദ്യാർഥികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്താൻ നടപ്പാക്കുന്ന പദ്ധതിയാണിത്. ആദ്യഘട്ടത്തിൽ വിദ്യാലയത്തിെൻറ പശ്ചാത്തല വികസനവും രണ്ടാംഘട്ടത്തിൽ അക്കാദമിക് മാസ്റ്റർ പ്ലാനും തയാറാക്കും. ഡിജിറ്റൽ-ഹൈടെക് ക്ലാസ്മുറികൾ, ഡിജിറ്റൽ ലാബ് തുടങ്ങിയവ ഒരുക്കും. അധ്യാപകർക്ക് ഓൺലൈൻ പരിശീലനവും ഹ്യൂമൺ ലൈബ്രറിയും ഇതിനായി തയാറാക്കും. ചടങ്ങിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പൊന്നാനി മണ്ഡലത്തിലെ മുഴുവൻ എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നതവിജയികളെ ആദരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.