പ്ലസ്​ വൺ സീറ്റ്​: ഫ്രറ്റേണിറ്റി മൂവ്മെൻറ്​ പ്രക്ഷോഭത്തിലേക്ക്​

മലപ്പുറം: ജില്ലയിൽ 27000ത്തോളം വിദ്യാർഥികൾക്ക് ഹയർ സെക്കൻഡറി പ്രവേശനത്തിന് അവസരം ലഭിക്കാത്ത സാഹചര്യത്തിൽ പുതിയ ബാച്ചുകളനുവദിച്ചില്ലെങ്കിൽ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് ഫ്രറ്റേണിറ്റി മൂവ്മ​െൻറ് ജില്ല ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിദ്യാഭ്യാസ മന്ത്രിയെ കണ്ട് ഫ്രറ്റേണിറ്റി ജില്ല നേതൃത്വം ബാച്ച് അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. മലപ്പുറത്തെ പ്ലസ് വൺ സീറ്റുകളുടെ പ്രശ്‍നം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നാണ് മന്ത്രി അന്ന് പറഞ്ഞത്. എന്നാൽ, ഇതേ വിഷയം ജില്ലയിലെ ജനപ്രതിനിധികൾ നിയമസഭയിൽ ഉന്നയിച്ചപ്പോൾ ആവശ്യത്തിന് സീറ്റുണ്ടെന്നും ഇനി വർധിപ്പിക്കേണ്ട സാഹചര്യമില്ലെന്നുമാണ് മന്ത്രി പറഞ്ഞത്. ഒരാഴ്ചക്കകം 10 ശതമാനം സീറ്റ് വർധിപ്പിച്ച് സർക്കാർ ഉത്തരവിറങ്ങി. നിയമസഭയിൽ മന്ത്രി പറഞ്ഞ മറുപടി സർക്കാറിന് ബോധ്യപ്പെട്ടിട്ടില്ലെന്നതാണ് ഈ ഉത്തരവ് തെളിയിക്കുന്നത്. തെക്കൻ ജില്ലകളിൽ 20 ശതമാനത്തോളം സീറ്റുകൾ അധിമാണ്. നിലവിൽ ജില്ലയിൽ സർക്കാർ-എയ്ഡഡ് മേഖലയിൽ 40 ഹൈസ്കൂളുകളിൽ ഹയർ സെക്കൻഡറിയില്ല. ഇൗ സ്‌കൂളുകളിൽ പ്ലസ് ടു അനുവദിക്കുകയും തെക്കൻ ജില്ലകളിലുള്ള അധിക ബാച്ചുകൾ മലപ്പുറത്തേക്ക് മാറ്റുകയും പുതിയ ബാച്ചുകളനുവദിക്കുകയും വേണം. അല്ലാത്തപക്ഷം ബഹുജനങ്ങളെ അണിനിരത്തി പ്രക്ഷോഭ പരിപാടികൾക്ക് ഫ്രറ്റേണിറ്റി നേതൃത്വം നൽകും. ശനിയാഴ്ച രാവിലെ 10ന് വിദ്യാർഥികളെ അണിനിരത്തി കലക്ടറേറ്റിലേക്ക് മാർച്ച് നടത്തും. വാർത്തസമ്മേളനത്തിൽ വൈസ് പ്രസിഡൻറുമാരായ ബഷീർ തൃപ്പനച്ചി, ഹബീബ റസാഖ്, സെക്രട്ടറിമാരായ സാബിഖ് വെട്ടം, ബാസിത് മലപ്പുറം, ഷാഫി കൂട്ടിലങ്ങാടി എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.