നിലമ്പൂർ: പെട്രോൾ പമ്പുകളിൽ അഗ്നിരക്ഷ സേനയുടെ സുരക്ഷ പരിശോധന രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോൾ കാണാനായത് വൻ സുരക്ഷ വീഴ്ചകൾ. ചുങ്കത്തറ, എടക്കര, വഴിക്കടവ്, പോത്തുകല്ല് പ്രദേശത്തെ പെട്രോൾ പമ്പുകളിൽ ബുധനാഴ്ചയാണ് പരിശോധന നടത്തിയത്. മിക്കയിടത്തും പ്രാഥമിക അഗ്നിസുരക്ഷ ഉപകരണങ്ങൾ പ്രവർത്തനയോഗ്യമല്ല. മിക്കയിടത്തും ഇവ ഇന്ധന വിതരണം നടത്തുന്ന ഔട്ട്ലെറ്റുകൾക്ക് സമീപം സ്ഥാപിക്കേണ്ടതിനു പകരം ഓഫിസിലോ കെട്ടിടത്തിെൻറ ഏതെങ്കിലും വശത്തോ കൂട്ടിയിട്ടിരിക്കുകയാണ്. ജീവനക്കാരിൽ ഭൂരിഭാഗത്തിനും അഗ്നിശമന ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ അറിയില്ല. ഇവിടങ്ങളിലുണ്ടാവുന്ന ചെറിയ തീപിടിത്തംപോലും നിയന്ത്രണാധീതമായി വൻ ദുരന്തത്തിന് വഴിവെച്ചേക്കാം. മിക്ക പമ്പുകളിലും ഇതര സംസ്ഥാനക്കാരാണ് ജോലി ചെയ്യുന്നത്. ഇത്തരം ഉപകരണങ്ങളെക്കുറിച്ച് അജ്ഞരാണിവർ. പരിശോധനയുടെ ഭാഗമായി എല്ലാ പമ്പുകളിലെയും ജീവനക്കാർക്കും പമ്പിൽ ഇന്ധനം നിറക്കാനെത്തിയവർക്കും ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കുന്നത് സംബന്ധിച്ച് ക്ലാസും പ്രായോഗിക പരിശീലനവും നൽകി. ഉപകരണങ്ങൾ യഥാസ്ഥാനങ്ങളിൽ വെക്കാൻ നിർദേശവും നൽകി. പോരായ്മകൾ പരിഹരിച്ച് ഒരാഴ്ചക്കകം ഫയർ സ്റ്റേഷനിൽ റിപ്പോർട്ട് നൽകാൻ നിർദേശിച്ചു. സ്റ്റേഷൻ ഓഫിസർ എം. അബ്ദുൽ ഗഫൂറിെൻറ നേതൃത്വത്തിെല പരിശോധനയിൽ ഫയർമാൻ വി.യു. റുമേഷ്, ആർ. സുമീർകുമാർ, ടി. അലവിക്കുട്ടി എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.