പാണ്ടിക്കാട്: ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പുകൾ ഈ മാസം 23ന് നടക്കും. യു.ഡി.എഫിലെ മുൻ തീരുമാന പ്രകാരം പ്രസിഡൻറായിരുന്ന കോൺഗ്രസിലെ കെ.പി. പ്രേമലതയും വൈസ് പ്രസിഡൻറ് ലീഗിലെ കെ. ഫാത്തിമയും രാജിവെച്ചതിനെ തുടർന്നാണു തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. അടുത്ത ഊഴം പ്രസിഡൻറ് ലീഗിനും വൈസ് പ്രസിഡൻറ് കോൺഗ്രസിനുമാണ്. കോൺഗ്രസ് -8, ലീഗ് -5, സി.പി.എം -9, സ്വത -1 എന്നിങ്ങനെയാണ് കക്ഷിനില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.