പെരുമണ്ണയിൽ ചുഴലിക്കാറ്റ്

കോട്ടക്കൽ: ചുഴലിക്കാറ്റിൽ പെരുമണ്ണയിൽ വ്യാപക നാശം. പരമ്പരാഗത കർഷകൻ ചെമ്മിളി ബാവയുടെ വീട്ടുവളപ്പിലാണ് കാറ്റ് കൂടുതൽ നാശം വിതച്ചത്. ഏഴ് തെങ്ങ്, കമുക്, ഫലവൃക്ഷങ്ങൾ എന്നിവ നിലംപൊത്തി. തെങ്ങ് പലതും പാതിയിൽ മുറിഞ്ഞ നിലയിലാണ്. രാവിലെ ഒമ്പതരയോടെയുണ്ടായ കാറ്റിൽ 30 സ​െൻറ് ഭൂമിയിലെ ഭൂരിഭാഗം വിളകളും നശിച്ചു. അയൽവാസി മേനോട്ടിൽ സെയ്താലിയുടെ വീടിനും കേടുപാട് സംഭവിച്ചു. പിറകുവശത്തെ മരം കടപുഴകി. മേൽക്കൂരയും അടുക്കള ഭാഗവും തകർന്നു. വീട്ടിൽ കുടുംബം ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പഞ്ചായത്ത് പ്രസിഡൻറ് പൊതുവത്ത് ഫാത്തിമ, വൈസ് പ്രസിഡൻറ് സി.കെ.എ. ജബ്ബാർ, ബ്ലോക്ക് പഞ്ചായത്തംഗം സി.കെ.എ. റസാഖ്, സ്ഥിരം സമിതി അധ്യക്ഷൻ ശരീഫ് ചീമാടൻ, വില്ലേജ് ഓഫിസർ ലയ, കൃഷി ഓഫിസർ എന്നിവർ സ്ഥലത്തെത്തി. നഷ്ടപരിഹാരം അനുവദിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.