രക്തദാന ബോധവത്കരണ സെമിനാര്‍ സമാപിച്ചു

അലനല്ലൂർ: എടത്തനാട്ടുകര ജി.എച്ച്.എസ്.എസ് സ്കൗട്ട് ആൻഡ് ഗൈഡ്സ് സംഘടിപ്പിച്ച രക്തദാന ബോധവത്കരണ സെമിനാർ സമാപിച്ചു. 'രക്തദാനം ജീവദാനം' സന്ദേശം വിദ്യാര്‍ഥികളിലേക്കും പൊതുസമൂഹത്തിലേക്കും എത്തിക്കുക എന്നതാണ് സെമിനാർ ലക്ഷ്യം. പ്രിന്‍സിപ്പൽ ശ്രീകൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. സ്‌കൗട്ട് മാസ്റ്റര്‍ ഒ. മുഹമ്മദ് അന്‍വര്‍ അധ്യക്ഷത വഹിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. മനോജ് വിഷയം അവതരിപ്പിച്ചു. പ്രധാനാധ്യാപകന്‍ എന്‍. അബ്ദുന്നാസര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പ്രമോദ്, അനിത, ഗൈഡ് ക്യാപ്റ്റന്‍ ജലജകുമാരി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.