ന്യൂഡൽഹി: ആത്മഹത്യ ചെയ്ത ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ ദലിത് വിദ്യാർഥി രോഹിത് വെമൂലയുടെ കുടുംബത്തെ മുസ്ലിംലീഗ് അപമാനിച്ചതായി കേന്ദ്രമന്ത്രി പിയൂഷ് േഗായൽ. റാലിക്കുവേണ്ടി രോഹിതിെൻറ കുടുംബത്തെ മുസ്ലിം ലീഗ് കേരളത്തിൽ കൊണ്ടുപോയി അപമാനിച്ചു. വാഗ്ദാനം നൽകിയ പണം നൽകിയില്ല. രാഹുൽ ഗാന്ധിയും രോഹിതിെൻറ കുടുംബം വന്നിട്ടുള്ള പല സ്റ്റേജുകളിലും പെങ്കടുത്തിട്ടുണ്ട്. ഇത്തരം താഴ്ന്ന രാഷ്ട്രീയം ബി.ജെ.പി ഒരിക്കലും കളിക്കില്ല. രോഹിതിെൻറ കുടുംബത്തെ അപമാനിച്ചതിന് കൂട്ടുനിന്ന രാഹുൽ മാപ്പുപറയണമെന്നും ബി.ജെ.പി ആസ്ഥാനത്ത് വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ പിയൂഷ് ഗോയൽ ആവശ്യപ്പെട്ടു. അതേസമയം, ബി.ജെ.പി പ്രചാരണത്തിനെതിരെ രോഹിതിെൻറ അമ്മ രംഗത്തുവന്നു. മുസ്ലിം ലീഗ് വീടുവെക്കാൻ പണം വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ, എന്നെ ഉപയോഗിച്ച് അവർ രാഷ്ട്രീയം കളിച്ചിട്ടില്ല. രണ്ടര ലക്ഷത്തിെൻറ രണ്ട് ചെക്കുകൾ അയച്ചുതന്നിരുന്നു. അതിൽ ഒന്ന് മടങ്ങി. ഇതു സംബന്ധിച്ച് ലീഗുമായി സംസാരിച്ചേപ്പാൾ പണം നേരിട്ട് നൽകാമെന്നു അറിയിച്ചതായും രോഹിതിെൻറ അമ്മ പറഞ്ഞതായി വാർത്ത ഏജൻസിയായ എ.എൻ.െഎ റിപ്പോർട്ടു ചെയ്തു. മോദിക്കെതിരെ സംസാരിക്കുന്നത് ആരും പണം തന്നിട്ടല്ല. അത് ഇനിയും തുടരുമെന്നും അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.